പുതിയ ചിത്രത്തിനായി വിജയ് പിയാനോ പഠിയ്ക്കുന്നു
ചെന്നൈ:തന്റെ പുതിയ ചിത്രത്തിനായി വിജയ് സേതുപതി പിയാനോ പഠിയ്ക്കുന്നതായി റിപ്പോര്‍ട്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മെല്ലിശൈ എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയ പിയാനോ പഠിയ്ക്കുന്നത്. ചിത്രത്തില്‍ ഒരു സംഗീതജ്ഞന്റെ വേഷമാണ് വിജയ്ക്ക്.
അഞ്ചോളം ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ഒരു മാസത്തോളം വിജ്യ പിയാനോ പഠിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ബങ്ങളുടെ സംഗീത സംവിധായകനായ ഒരു യുവാവായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. ഗായത്രിയാണ് നായിക. ഒരു വയലിന്‍ അധ്യാപികിയുടെ വേഷമാണ് ഗായത്രിയ്ക്ക്. വിജയും ഗായത്രിയും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണ് മെല്ലിസൈ.

വളരെ സ്‌റൈലിഷായ ലുക്കിലാണ് വിജയ് ചിത്രത്തില്‍ എത്തുകയെന്നാണ് സൂചന. വിജയുടേയും ഗായത്രിയുടേയും കഥാപാത്രങ്ങളും ചുറ്റുപാടുമാണ് കഥയുടെ പ്രമേയം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത് റെബേല്‍ സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് ആണ്.


Click it and Unblock the Notifications