ആരാധന നെഞ്ചില്‍ കൊത്തിയ ആരാധകനെ വിജയ് കണ്ടപ്പോള്‍
തമിഴ്‌നാട്ടില്‍ താരങ്ങളോട് ആരാധനമൂത്താല്‍ കണ്ണു കാണില്ല എന്ന് പറയുന്നത് സത്യമാണ്. രജനീകാന്തിനെ എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ വാളെടുക്കുന്ന കാലവുമുണ്ടായരുന്നു എന്ന് കേട്ടിട്ടുണ്ട്. ആരാധകരുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഇളയ ദളപതി വിജയ് യും.
തന്നെ ആരാധിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വിജയ് പ്രത്യേകം പരിഗണന നല്‍കാറുമുണ്ട്. അപ്പോഴാണ് വിജയ് തന്റെ വ്യത്യസ്തനായ ഒരു ആരാധകനെ ഖണ്ടു മുട്ടിയത്. 'ഞാന്‍ എന്നും ഒരു വിജയ് ആരാധകനായിരിക്കും' എന്ന് നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്ന ഒരു ആരാധകന്‍.

തന്നോടുള്ള ആരാധന നെഞ്ചില്‍ കെടാതെ സൂക്ഷിക്കുന്ന ആരാധനെ കണ്ടുമുട്ടയപ്പോള്‍ വിജയ് അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തി സെല്‍ഫി എടുത്തു ഫേസ്ബുക്കിലിട്ടു. കുറെ സമയം അയാള്‍ക്കൊപ്പം ചെയ്‌ലവഴിക്കുകയും ചെയ്തു.
ജൂണ്‍ 22ന് നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇളയദളപതിയ്ക്കുവേണ്ടി ആരാധകര്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പിറന്നാളിന്റെ ഭാഗമായി ആരാധകരൊരുക്കിയ പരിപാടിയില്‍ അവരെ കാണാന്‍ എത്തിയപ്പോഴാണ് വിജയ് നെഞ്ചില്‍ തന്നോടുള്ള ആരാധന പച്ചകുട്ടിയ ആളിനെ കണ്ടത്.
കഴിഞ്ഞ ദിവസം പിറന്നാളിന്റെ ഭാഗമായി ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയ് പാവപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന കത്തി എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക


Click it and Unblock the Notifications











