ദിലീപിന്റെ അവതാരവുമായി ഇനി വിജയ്
ദിലീപ് നായകനായ ബോര്‍ഡിഗാര്‍ഡ് തമിഴിലും ബോളിവുഡിലുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ബോര്‍ഡിഗാര്‍ഡ് തമിഴിലെത്തിയപ്പോള്‍ ദിലീപ് ചെയ്ത കഥാപാത്രമായി എത്തിയത് ഇളയദളപതി വിജയ് യാണ്.
ബോര്‍ഡിഗാര്‍ഡിന് ശേഷം ഇതാ വീണ്ടും ദിലീപിന്റെ വേഷവുമായി വിജയ്. ഇത്തവണ ജോഷി സംവിധാനം ചെയ്ത അവതാരവുമായാണ് വരവ്. വാര്‍ത്തയ്ക്ക് ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമയിട്ടില്ലെങ്കിലും അങ്ങനെ ഒരു റിപ്പോര്‍ട്ട് കേള്‍ക്കുന്നു.

മാധവന്‍ എന്ന കതാപാത്രമായി ദിലീപ് എത്തിയ ചിത്രത്തില്‍ ലക്ഷ്മി മേനോനാണ് നായികയായി അഭിനയിച്ചത്. ഒരു സാധരണക്കാരനാണ് മാധവന്‍. മൂത്ത സഹോദരന്റെ മരണം അപകടമരണമല്ലെന്ന് മഹാദേവന്‍ തിരിച്ചറിയുനതോടെയാണ് കാഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നത്.
വ്യാസന്‍ എടവക്കാട് തിരക്കഥയെഴുതിയ ചിത്രം ആഗസ്റ്റ് ഒന്നിനാണ് തിയേറ്ററിലെത്തിയത്. കുടുംബപ്രേക്ഷകരുടെ പ്രീതി നേടി നിറ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് അവതാരം. ദൃശ്യത്തിന് ശേഷം ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സും തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതിനിടയിലാണ് അവതാരവും പോകുന്നത്.


Click it and Unblock the Notifications











