വിജയ് വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു
മലയാളത്തിലെ സൂപ്പര്‍സ്റ്ററുകള്‍ പോരാത്തുകൊണ്ടാണോ എന്തോ കേരളത്തിലെ ജ്വല്ലറികളും മറ്റും ഉദ്ഘാടനം ചെയ്യാന്‍ ഇപ്പോള്‍ തെന്നിന്ത്യയില്‍ നിന്ന് താരങ്ങളെ ഇറക്കുകയാണ് പ്രമുഖ വ്യവസായികളെല്ലാം. അടുത്തിടെ ഐശ്വര്യറായിയും ധനുഷുമെല്ലാം തലസ്ഥാനത്ത് വന്നു പോയി. ഇനിയെത്തുന്നത് ഇളയ ദളപതി വിജയ് യാണ്.
നാളെ (ജനുവരി 18, ശനി) ഒരു പ്രമുഖ ജ്വലറി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ വിജയ് തലസ്ഥാന നഗരിയിലെത്തുന്നുണ്ട്. 18ന് 12.30നാണ് ഉദ്ഘാടനം. ഇളയദളപതിക്ക് സ്വീകരണം നല്‍കാന്‍ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.

വിജയ് യുടെ വരവ് ഓരോ തവണയും ആഘോഷമാക്കുന്നവരാണ് കേരളത്തിലെ ആരാധകര്‍. കഴിഞ്ഞ തവണ തലസ്ഥാനത്തെത്തിയ വിജയ് യെ സ്വീകരിക്കാന്‍ ആയിരകണക്കിന് ആരാധകരണ് എത്തിയത്. മറ്റൊരു താരത്തിനും ലഭിക്കാത്ത സ്വീകരണവും വിജയ്ക്ക് കേരളത്തില്‍ കിട്ടുന്നുണ്ട്.
ഇപ്രാവശ്യത്തെ വരവിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍നൊപ്പം അഭിനയിച്ച ജില്ല ഇപ്പോഴും തിയേറ്ററല്‍ തകര്‍ത്തോടുകയാണ്. അതിന്റെ സന്തോഷവും നന്ദിപ്രകടനവും കൂടെ നാളെ തലസ്ഥാനത്ത് കാണും.
നേരത്തെ വിജയ് അമ്മയ്‌ക്കൊപ്പം അഭിനയിച്ച ജോസ് ആലുക്കാസിന്റെ പരസ്യം കേരളത്തിലും ഹിറ്റായിരുന്നു. അതിന് ശേഷം മലയാളികളുടെ യുവതരാം ഫഹദ് ഫാസിലിനൊപ്പവും ഈ ജ്വലറിയുടെ പരസ്യത്തില്‍ അഭിനയിക്കുകയുണ്ടായി. അതും കേരളീയര്‍ സ്വീകരിച്ചു.


Click it and Unblock the Notifications











