16 നായികമാരെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ വിജയ്, അതിനുള്ള തയ്യാറെടുപ്പുകളെന്താ?
തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി കുമാറും വിജയ് യും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എജി എസ് എന്റര്‍ടന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
സ്‌പോര്‍ട് ഡ്രാമ കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ വിജയ് ഒരു കോച്ച് ആയിട്ടാണ് എത്തുന്നത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയെടുക്കാനെത്തുന്ന കോച്ച് ആണ് വിജയ് യുടെ കഥാപാത്രം. ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രൈനിങ് എടുക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

ശരീരഭാരം കുറയ്ക്കുകയും മറ്റും ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കേട്ടത് സത്യമാണെങ്കില്‍ ആദ്യമായിട്ടാണ് വിജയ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി തയ്യാറെടുക്കുന്നത്. അല്ലെങ്കില്‍ തന്റെ ശരീര പ്രകൃതത്തിന് ഇണങ്ങുന്ന വേഷങ്ങള്‍ മാത്രമാണ് താരം തിരഞ്ഞെടുക്കാറുള്ളത്.
നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിവേകും യോഗി ബാബുവും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
പക്ക മാസ് എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രം എന്നാണ് കേള്‍ക്കുന്നത്. ചെന്നൈയ്ക്ക് പുറമെ ലോസ് ആഞ്ചല്‍സിലും സിനിമ ചിത്രീകരിയ്ക്കുന്നുണ്ട്. 2019 ദീപാവലി ആഘോഷത്തിന് സിനിമ തിയേറ്ററിലെത്തും


Click it and Unblock the Notifications











