അജിത്തിന്റെ 'കുട്ടിത്തല'യെ കാണാന്‍ വിജയ് എത്തി
അജിത്തിനും ശാലിനിയ്ക്കും പിറന്ന കുട്ടിത്തലയെ കാണാന്‍ ഇളയ ദളപതി വിജയ് യും ഭാര്യ സംഗീതയും എത്തി. വിജയ് കുട്ടിയെ എടുത്തു നില്‍ക്കുന്നതും സമീപത്ത് സംഗീത നില്‍ക്കുന്നതുമായ ഫോട്ടോയ്‌ക്കൊപ്പമാണ് അജിത്തിന്റെ കുഞ്ഞിനെ കാണാന്‍ വിജയ് എത്തി എന്ന വാര്‍ത്ത പ്രചരിയ്ക്കുന്നത്.
അതേ സമയം ഇത് ആരാധകരുടെ സൃഷ്ടിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വ്യക്തത വളരെ കുറഞ്ഞ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് വാര്‍ത്ത. വിജയ് യും അജിത്തും തമിഴ് ഇന്റസ്ട്രിയിലെ ഉറ്റ സുഹൃത്തുക്കളാണെന്നും കുടുംബ പരമായും അല്ലാതെയും അടുപ്പമുള്ളവരാണെന്നും അരാധകര്‍ക്കറിയാവുന്നതാണ്.

എന്നാല്‍ കുട്ടി പിറന്ന് രണ്ടാമത്തെ ദിവസം തന്നെ വിജയ് ഷൂട്ടിങ് തിരക്കൊക്കെ മാറ്റിവാച്ചു കുഞ്ഞിനെ കാണാന്‍ പോയി എന്നത് അത്ര വിശ്വസിനീയമല്ല. വിജയ് യുടെ കൈയ്യിലെ കുഞ്ഞ് അജിത്തിന്റേത് തന്നെയാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ.
ഇന്നലെ (02-03-2015) യാണ് അജിത്ത് ശാലിനി ദമ്പതികള്‍ക്ക് രണ്ടാമത് ഒരു കുട്ടികൂടെ പിറന്നത്. അപ്പോള്‍ തന്നെ അജിത്ത് ഫാന്‍സ് അവന് 'കുട്ടിത്തല' എന്ന് പേര് നല്‍കി വളിയ്ക്കുകയും ചെയ്തു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സിനിമയിലെ പല പ്രമുഖരും അജിത്തിനും ശാലിനിയ്ക്കും ആശംസകള്‍ അറിയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications











