ഇതെന്റെ മകളല്ല, വീണ്ടും വിജയ് യേശുദാസിന്റെ മകളെന്ന പേരില്‍ പ്രചരണം! വൈറല്‍ ചിത്രത്തെ കുറിച്ച് താരം
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ എന്നതിലുപരി തെന്നിന്ത്യന്‍ സംഗീത ലോകത്തെ മികച്ച ഗായകരില്‍ ഒരാളാണ് വിജയ് യേശുദാസ്. പിന്നണി ഗായകനായി സിനിമയിലേക്ക് എത്തി നേട്ടങ്ങള്‍ കൈവരിക്കാന്‍ താരത്തിന് സാധിച്ചു. ഇപ്പോഴിതാ വിജയ് യേശുദാസിന്റെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് പ്രചരിക്കുന്നത്.
പ്രണയിച്ച് വിവാഹിതനായെങ്കിലും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വിജയും ഭാര്യ ദര്‍ശനേയും വേര്‍പിരിഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തിന്റെ കാരണത്തെപ്പറ്റി താരം സംസാരിച്ചു. തെറ്റ് തന്റെ ഭാഗത്ത് നിന്നാണെന്നാണ് വിജയ് പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഇതിന് പിന്നാലെ വിജയ് യേശുദാസിനെ മകളാണെന്ന് തരത്തില്‍ ഒരു കുട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുന്‍പും സമാനമായ രീതിയില്‍ ചില പ്രചരണങ്ങള്‍ വന്നപ്പോഴും വിജയ് മറുപടിയുമായി വന്നിരുന്നു. വീണ്ടും യേശുദാസിന്റെ പാരമ്പര്യത്തില്‍ കൊച്ചുമകളും എത്തിയെന്ന തരത്തിലാണ് ചില ചിത്രങ്ങള്‍ പ്രചരിച്ചത്. വിജയ് ഇതിനും വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍.
ദുബായില്‍ വച്ച് കണ്ടുമുട്ടിയ വിജയും ദര്‍ശനയും അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2007 ലാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനും മകളും ജനിച്ചു. മകള്‍ അമേയ സംഗീത ലോകത്തേക്ക് പ്രവേശിച്ചുവെന്നാണ് പ്രചരണം. ഇപ്പോള്‍ വിജയുടെ മകളാണെന്ന നിലയില്‍ ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയും ചിത്രങ്ങളും പ്രചരിച്ചു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി വിജയ് യേശുദാസ് തന്നെ എത്തി. ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടി അമേയ യേശുദാസ് അല്ലെന്നാണ് വിജയ് പറഞ്ഞത്. മാത്രമല്ല ഫോട്ടോയിലുള്ള ഗായികയെ താരം ടാഗ് ചെയ്ത് കൊണ്ടാണ് വിശദീകരിച്ചത്. ആന്ധ്രയിലെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളായ ശ്രീലളിത ഭാമിടിപ്പടിയുടെ ചിത്രങ്ങളാണ് വിജയ് യേശുദാസിന്റെ മകളെന്ന നിലയില്‍ പ്രചരിക്കപ്പെട്ടത്.

ശ്രീലളിത പാടുന്ന പാട്ടിൽ ആലാപനം അമേയ യേശുദാസ് ( വിജയ് യേശുദാസിന്റെ മകൾ) എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഗായകൻ വിശദീകരണവുമായി വന്നത്. 'ഈ കുട്ടി നേരത്തെ തന്നെ കഴിവ് തെളിയിച്ച് പ്രശസ്തിയിലേക്ക് എത്തിയ ആന്ധ്രയിൽ നിന്നുള്ള ഗായികയാണ്. അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്' എന്നാണ് ശ്രീ ലളിതയെ മെൻഷൻ ചെയ്തുകൊണ്ട് വിജയ് യേശുദാസ് പറഞ്ഞത്.
സംഗീത റിയാലിറ്റി ഷോയിലും മറ്റുമൊക്കെ പങ്കെടുത്തിട്ടുള്ള ശ്രീലളിത സോഷ്യല്‍ മീഡിയയിലും സജീവമാണ്. വിജയ് യേശുദാസുമായി ചില മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് പലപ്പോഴും ശ്രീലളിതയുടെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ ശ്രീലളിത പാടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. അന്ന് യേശുദാസിന്റെ കൊച്ചുമകള്‍ അമേയയാണെന്ന തരത്തിലായിരുന്നു പ്രചരിണം.
പുതിയൊരു അഭിമുഖത്തില്‍ തന്റെ ഡിവോഴ്‌സിനെ കുറിച്ചും മക്കളെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു. മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ച് വയസാണ്. മകന് ഒമ്പത് വയസുമായി. താനും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിനെ കുറിച്ച് മക്കള്‍ മനസിലാക്കി വരികയാണ്. അതിന്റേതായ സമയം വേണം. മകള്‍ക്ക് ഇപ്പോള്‍ പക്വതയുണ്ട്. അവള്‍ കാര്യങ്ങള്‍ മനസിലാക്കുകയും എന്നെയും ദര്‍ശനയെയും പിന്തുണയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. എന്നാല്‍ മകന്‍ എല്ലാം മനസിലാക്കി വരുന്നതേയുള്ളു എന്നും എല്ലാവര്‍ക്കും ഇത് വേദനാജനകമായ സാഹചര്യമാണെന്നും വിജയ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











