ധനുഷിനൊപ്പം പോലീസായി വിജയ് യേശുദാസ്
വിജയ് യേശുദാസ് പോലീസ് വേഷത്തില്‍ വെള്ളിത്തിരയിലേക്ക്. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലാണ് വിജയ് പോലീസായി എത്തുന്നത്.
ധനുഷിനൊപ്പം വളരെ ആസ്വദിച്ചാണ് അഭിനയിച്ചതെന്ന് താനത് വളരെ ആസ്വദിക്കുന്നുണ്ട്. കാക്കി യൂണിഫോമിട്ട് സെറ്റില്‍ നടക്കാന്‍ നല്ല രസമാണ്. തന്റെ കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാനും വേഷത്തോട് നീതി പുലര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു.

ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് മാരിയുടെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. രാധികാ ശരത്കുമാര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കൊപ്പം ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസും ചേര്‍ന്നാണ് മാരി നിര്‍മ്മിക്കുന്നത്.
സംഗീത സാന്ദ്രമായ ചിത്രത്തില്‍ വിജയ് പാടുന്നുമുണ്ട്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . നേരത്തേ വിജയ് മലയാളത്തില്‍ ബാലയ്‌ക്കൊപ്പം അവന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
ധനുഷിനൊപ്പം പോലീസായി വിജയ് യേശുദാസ്


Click it and Unblock the Notifications