കീര്‍ത്തി വരുന്നതു കണ്ടപ്പോള്‍ അമ്മയെ പോലെ തോന്നി! മനസ് തുറന്ന് സാവിത്രിയുടെ മകള്‍
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിച്ച ചിത്രമാണ് മഹാനടി. പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും ദുല്‍ഖറുമായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം ഇന്നലെയായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.
ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് തെലുങ്ക് സിനിമാ ലോകവും സിനിമാ പ്രേമികളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. മികച്ചൊരു ക്ലാസിക്ക് ചിത്രമായിട്ടാണ് മഹാനടി ഒരുക്കിരിക്കുന്നതെന്നാണ് എല്ലാവരു അഭിപ്രായപ്പെട്ടിരുന്നത്. ചിത്രം കണ്ട സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരിയും സിനിമ കണ്ട ശേഷം അഭിനന്ദനവുമായി എത്തിയിരുന്നു.

മഹാനടി
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന നടിയായിരുന്നു സാവിത്രി. പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ നടി മുപ്പത് വര്‍ഷത്തോളം സിനിമകളില്‍ സജീവ സാന്നിദ്ധ്യമായി മാറിയിരുന്നു. സാവിത്രിയുടെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ ജീവിതകഥയാണ് മഹാനടിയില്‍ കാണിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയായി പരകായ പ്രവേശം നടത്തിയിരിക്കുന്നത്. ചിത്രത്തിനായി വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നത്. നൂറിന് മുകളില്‍ ഗെറ്റപ്പുകളില്‍ കീര്‍ത്തി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ദുല്‍ഖറും കീര്‍ത്തിയും
ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി ദുല്‍ഖറും കീര്‍ത്തിയും ഒരുമിക്കുന്നത്.ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ജെമിനി ഗണേഷനായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ ആദ്യമായാണ് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഒരിടവേളയെടുത്ത് അന്യ ഭാഷാ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്നത്. മഹാനടിയില്‍ ദുല്‍ഖറും കീര്‍ത്തിയും അഭിനയിക്കാതെ ശരിക്കും ജീവിച്ചുവെന്നു തന്നെയാണ് അഭിപ്രായങ്ങള്‍ വരുന്നത്. ഇരുവരുമൊന്നിച്ചുളള ചിത്രത്തിലെ പ്രകടനത്തിനും പ്രേക്ഷക പ്രശംസകള്‍ ഏറെ ലഭിക്കുന്നുണ്ട്.

ദുല്‍ഖറിനെ വരവേറ്റ് തെലുങ്ക് പ്രേക്ഷകര്‍
ദുല്‍ഖര്‍ ചിത്രങ്ങള്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച സമയത്ത് തന്നെ തെലുങ്ക് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. ദുല്‍ഖറും നിത്യ മേനോനുമൊന്നിച്ച ഒകെ കണ്‍മണി എന്ന ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു അവിടത്തെ പ്രേക്ഷകര് നല്‍കിയിരുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രത്തിനും ഇതേ വരവേല്‍പ്പ് പ്രേക്ഷകര് നല്‍കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി ആളുകള്‍ ദുല്‍ഖറിനെ പുകഴ്ത്തി എത്തുന്നുണ്ട്. ദുല്‍ഖറിനെയും ചിത്രത്തെയും കുറിച്ചുളള ട്വിറ്റര്‍ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു

രാജമൗലി പറഞ്ഞത്
മഹാനടിയെ പ്രശംസിച്ച് ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ഇന്നലെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ വാനോളം പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയിരുന്നത്. ദുല്‍ഖര്‍ സിനിമയില്‍ അതിമനോഹരമാണെന്നും ചിത്രം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നുമാണ് രാജമൗലി പറഞ്ഞത്. സാവിത്രിയെന്ന പ്രതിഭയെ കീര്‍ത്തി സുരേഷ് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നുവെന്നും താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നുമാണ് രാജമൗലി അഭിപ്രായപ്പെട്ടിരുന്നത്.

കീര്‍ത്തിയെക്കുറിച്ച് സാവിത്രിയുടെ മകള്‍ പറഞ്ഞത്.
ഷൂട്ടിംഗ് സമയത്ത് കീര്‍ത്തി എന്നോട് ധാരാളം സംസാരിക്കുമായിരുന്നു. അമ്മയുടെ സ്വാഭാവവും ചേഷ്ടകളും പ്രത്യേകിച്ച് ഭക്ഷണരീതികളെ കുറിച്ചുമെല്ലാം കൂടുതലറിയാന്‍ വേണ്ടിയാണ് അവര്‍ എന്നെ സമീപിക്കാറുളളത്. ഞാന്‍ രണ്ടു തവണ ഷൂട്ടിംഗ് നടക്കുന്നിടത്ത് പോയിരുന്നു. ഷോട്ട് എടുത്തു കഴിഞ്ഞ് കീര്‍ത്തി എന്റെയടുത്തേക്ക് നടന്നു വരുന്നത് കാണ്ടപ്പോള്‍ അമ്മ എന്റെയടുത്തേക്ക് വരുന്നത് പോലെയാണ് എനിക്ക് തോന്നിയിരുന്നത്. ഞാന്‍ ഈ സിനിമ കണ്ട ശേഷം സന്തോഷവതിയാണ്. എല്ലാവരും വളരെ നന്നായി അഭിനയിച്ചു എന്റെ അമ്മയുടെ യഥാര്‍ത്ഥ കഥ പുറത്തുവരുന്നത് മുന്‍പ് നെഗറ്റീവ് ആയിട്ടുളള പല പ്രചാരണങ്ങളും ഉണ്ടായിരുന്നു എന്നാല്‍ ഈ സിനിമ പൂര്‍ണമായും സത്യമാണ്. സാവിത്രയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരി പറഞ്ഞു.


Click it and Unblock the Notifications