വീണ്ടും പോലീസ് ഗെറ്റപ്പില്‍ വിജയകുമാര്‍; 'പുളളി'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
മലയാള സിനിമകളില്‍ യുവ താരങ്ങള്‍ അരങ്ങേറ്റ കുറിച്ച 90 കളില്‍ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാര്‍. തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തില്‍ എത്തിയ വിജയുമാര്‍,പിന്നീട് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.മെഗാതരങ്ങള്‍ക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന വിജയകുമാറിന് കഴിഞ്ഞിരുന്നു
ഇപ്പോഴിത പുതിയ ചിത്രവുമായി താരം എത്തുകയാണ്. പുള്ളിയിലൂടെയാണ് നടന്‍ എത്തുന്നത്. ഹമീദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.വിജയകുമാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. നേരത്തെ നടന്‍ രാജേഷ് ശര്‍മ്മയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഹേമചന്ദ്രന്‍ എന്ന സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനായാണ് രാജേഷ് ശര്‍മ്മ അവതരിപ്പിക്കുന്നത്. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍ ആയിരുന്നു.

ദേവ് മോഹന്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂര്‍ ,പ്രതാപന്‍ ,മീനാക്ഷി, അബിന്‍ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം ബിനുകുര്യന്‍.ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. സംഗീതം ബിജിബാല്‍.സ്‌പെഷ്യല്‍ ട്രാക്ക് -മനുഷ്യര്‍, കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു.കെ.തോമസ്. പി.ആര്‍.ഓ. എ.എസ്.ദിനേശ്, ആതിര ദില്‍ജിത്ത്.
പോസിറ്റീവും നെഗറ്റീവും വേഷത്തില്‍ വിജയകുമാര്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നു. 2021 ല്‍ പുറത്ത് വന്ന സറാസിലാണ് നടന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിജയ കുമാറിന്റെ ചിത്രം. പൃഥ്വിരാജ്- സുരാജ് ചിത്രമായ ഡ്രൈവിങ് ലൈസന്‍സില്‍ ഒരു മുഴുനീളന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിവൈഎസ്പി ജോസഫ് ഉണ്ണിയാടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും നയന്‍താരയും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











