ജയറാമിനെതിരെ ഈസ്റ്റ് കോസ്റ്റ് വിജയന്‍

By Staff

ഒരു സിനിമ പൊളിയുമ്പോള്‍ അതിനു മുതല്‍മുടക്കിയവരുടെ വികാരങ്ങള്‍ ചിലപ്പോള്‍ അണപൊട്ടിയെന്നുവരും. ഇന്‍സ്പെക്ചര്‍ വേഴ്സസ് താരാദാസിന്റെ പരാജയത്തെ തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയപ്പോള്‍ സിനിമാലോകം ഒന്നു ഞെട്ടിയതാണ്. സൂപ്പര്‍സ്റ്റാറിനെ ഒരു നിര്‍മാതാവ് പരസ്യമായി ചീത്തവിളിക്കുക എന്നത് താരമേധാവിത്തത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന മലയാള സിനിമയില്‍ പതിവുള്ള കാര്യമല്ലല്ലോ.

തന്റെ സിനിമ പൊളിയാന്‍ കാരണം മമ്മൂട്ടിയാണെന്നാണ് അന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചത്. അതിനോട് മമ്മൂട്ടി പ്രതികിരിച്ചില്ല. ലിബര്‍ട്ടി ബഷീര്‍ പിന്നീട് സിനിമയുമെടുത്തില്ല. ഇപ്പോഴിതാ മറ്റൊരു നിര്‍മാതാവ് കൂടി ലിബര്‍ട്ടി ബഷീര്‍ സ്റ്റൈലില്‍ തന്റെ സിനിമയിലെ നായകനെതിരെ ആഞ്ഞടിക്കുന്നു.

2008 പിറന്ന് ഒരു മാസം തികയാറായെങ്കിലും ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റേതെന്ന് പറയാറായിട്ടില്ല. അതേ സമയം ഈ വര്‍ഷത്തെ ആദ്യത്തെ പരാജിത സിനിമയേതെന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞു. ജയറാം നായകനായ നോവല്‍.

സിനിമ പുറത്തിറങ്ങി രണ്ടാഴ്ചയായതേയുള്ളൂ. സിനിമ കാണാന്‍ ഒരിടത്തുമാളില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ പറയുന്നു. സിനിമ കണ്ടവര്‍ നല്ല അഭിപ്രായം പറയുന്നുണ്ട്. എന്നിട്ടും പടം പൊളിഞ്ഞു. എന്താണ് ഇതിന് കാരണം? പടം പൊളിയാന്‍ കാരണക്കാര്‍ മൂന്ന് പേരാണെന്നും അതിലൊരാള്‍ ചിത്രത്തിലെ നായകന് ജയറാമാണെന്നും വിജയന്‍ പറയുന്നു.

അടുത്ത പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X