ജയറാം വട്ടപ്പൂജ്യം?

By Staff

മലയാള സിനിമയില്‍ വട്ടപ്പൂജ്യം വിപണിമൂല്യമുള്ള നായകനാണ് ജയറാമെന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറയുന്നു. ജയറാമിനെ ആരും ഇതുപോലെ പരസ്യമായി അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ടാവില്ല.

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ജയറാമിന്റെ ഒരു സിനിമ പോലും വിജയമല്ലെന്നും ജയറാം അഭിനയിക്കുന്ന സിനിമകളെല്ലാം പരാജയപ്പെടുകയാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഈസ്റ്റ് കോസ്റ്റ് വിജയന് അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജയറാമിനെ എന്തിന് നായകനാക്കി?

പുതുമുഖത്തെ നായകനാക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും പിആര്‍ഒ വാഴൂര്‍ ജോസിന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധം മൂലമാണ് ജയറാമിനെ നായകനാക്കിയതെന്നും ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറയുന്നു. അതൊരു ഒഴിവുകഴിവല്ലേ മിസ്റ്റര്‍ വിജയന്‍? തന്റെ സിനിമയില്‍ ആര് നായകനാകണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയനുണ്ടെന്നിരിക്കെ ഒരു പിആര്‍‍ഒ 'സ്നേഹപൂര്‍വം നിര്‍ബന്ധിച്ചതു' കൊണ്ടുമാത്രം ഒരാളെ പിടിച്ച് നായകനാക്കിയിട്ട് പിന്നീട് അയാളെ കുറ്റം പറയുന്നതിലെന്തര്‍ത്ഥം? വട്ടപ്പൂജ്യം വിപണിമൂല്യമുള്ള നായകന്റെ സിനിമ വിപണിയില്‍ വട്ടപ്പൂജ്യമായി പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ....

മീരാ ജാസ്മിനെ നായികയാക്കാന്‍ ആലോചിച്ചിരുന്നതെന്നും ജയറാമാണ് നായകനെന്ന് കേട്ടപ്പോള്‍ മീര കഥ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഓഫര്‍ നിരസിച്ചെന്നും വിജയന്‍ പറയുന്നു. സദയെ നായികയാക്കാന്‍ പറഞ്ഞതും ജയറാമാണത്രെ. സദക്ക് പ്രതിഫലമായി നല്‍കിയത് ഇരുപത് ലക്ഷം. ജയറാമിനും നല്‍കിയതും അത്ര തന്നെ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു ചിത്രത്തിലെ നായകനും നായികയ്ക്കും ഒരേ പ്രതിഫലം ലഭിക്കുന്നത്. ആയൊരു കാര്യത്തിലെങ്കിലും നോവല്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന് ആശ്വസിക്കാം.

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും അസോസിയേറ്റായി പ്രവര്‍ത്തിച്ച എസ്. പി. മഹേഷുമൊക്കെ ഈ സിനിമയുടെ പരാജയത്തിന് കാരണക്കാരാണെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറയുന്നുണ്ട്. ഇവരൊക്കെ ഏതെങ്കിലും തരത്തില്‍ സിനിമയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. പക്ഷേ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ വ്യക്തിക്ക് ഈ സിനിമയുടെ ബോക്സോഫീസ് ദുരന്തത്തില്‍ യാതൊരു പങ്കുമില്ലേ? ഒന്നര കോടി രൂപ മുടക്കുമുതലുമായി സിനിമ സംവിധാനം ചെയ്യാനിറങ്ങിയ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നോവല്‍ എന്ന സിനിമയുടെ നിലവാരത്തെ മുന്‍നിര്‍ത്തി ഈയൊരു ചോദ്യം സ്വയം ചോദിക്കുന്നത് ഇത്തരം ഫ്ലോപ്പുകള്‍ ഇനിയും പടച്ചുവിടാതിരിക്കാനെങ്കിലും അദ്ദേഹത്തെ സഹായിക്കും.

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X