കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വിജയന്‍ പെരിങ്ങോട് അന്തരിച്ചു, വേദനയോടെ സിനിമാലോകം
Recommended Video

പ്രശസ്ത നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു | filmibeat Malayalam
കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഈ താരം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പ്രൊഡക്ഷന്‍ രംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. 40 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമെന്ന ചിത്രത്തിലൂടെ 1983ലാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. ശ്രീധരന്റെ ഒന്നാം തിരമുറിവ്, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, സെല്ലുലോയ്ഡ്, കഥാവശേഷന്‍, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications