പൃഥ്വിരാജിനൊപ്പമുള്ള ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയെന്ന് വിജയരാഘവന്‍
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേതാവാണ് വിജയരാഘവന്‍. അച്ഛന്‍ എന്‍എന്‍ പിള്ളയുടെ പാത പിന്തുടര്‍ന്നായിരുന്നു മകനും കലാരംഗത്തേക്ക് എത്തിയത്. ന്യൂഡല്‍ഹിയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തന്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിജയരാഘവന്‍.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായകവേഷവുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് വിജയരാഘവന്‍ തെളിയിച്ചിരുന്നു. കോമജിയും വഴങ്ങുമെന്നും താരം വ്യക്തമാക്കിയതാണ്. സിനിമയില്‍ മാത്രമല്ല ഇടയ്ക്ക് സീരിയലിലും സജീവമായിരുന്നു അദ്ദേഹം. ഇതുവരെ ചെയ്തതില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വെറുപ്പോടെ
സ്റ്റോപ്പ് വയലൻസിൽ ഞാൻ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണ്. കൂടുതൽ സിനിമകളിലും വില്ലൻ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോട് ഒന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലൻഡിലെ 'സിഐ ഗുണ്ടാ സ്റ്റീഫൻ' എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു.

അയ്യേ എന്ന് തോന്നി
സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ 'അയ്യേ' എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എൻ്റെ അഭിനയ ജീവിതത്തിൽ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല.

തോന്നിയിരുന്നു
മറ്റു വില്ലന്മാർ എന്നതൊന്നും എൻ്റെ കാഴ്ചപ്പാടിൽ ഒരു വില്ലന്മാരേയല്ല, പക്ഷേ സിഐ ഗുണ്ടാ സ്റ്റീഫൻ കാണുന്ന പ്രേക്ഷകന് അറപ്പ് ഉളവാക്കുന്ന കഥാപാത്രമാണ്. ഒരോ സീൻ അഭിനയിക്കുമ്പോഴും എനിക്ക് തന്നെ എന്തൊരു വൃത്തികെട്ട കഥാപാത്രമാണ് ഇതെന്ന് തോന്നിയിരുന്നുവെന്നും വിജയരാഘവന്‍ പറയുന്നു. വന്‍പ്രതീക്ഷയോടെ എത്തയ ചിത്രമായിരുന്നുവെങ്കിലും എങ്ങുമെത്താതെ പോവുകയായിരുന്നു സ്റ്റോപ് വയലന്‍സ്.
Recommended Video

സാത്താന്‍
ദാവീദ് അഥവാ സാത്താനെന്ന ഗുണ്ടയായാണ് പൃഥ്വിരാജ് വേഷമിട്ടത്. പണത്തിനായി എന്തും ചെയ്യുന്നയാളായിരുന്നു സാത്താന്‍. വയലന്‍സ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. സെന്‍സറിംഗ് സമയത്തായിരുന്നു പേര് മാറ്റിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് അസുരവിത്ത് എത്തിയത്. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍. എകെ സന്തോഷിന്റെ തിരക്കഥയില്‍ എകെ സാജനാണ് സ്‌റ്റോപ് വയലന്‍സ് സംവിധാനം ചെയ്തത്. ചന്ദ്ര ലക്ഷ്മണായിരുന്നു നായികയായെത്തിയത്.


Click it and Unblock the Notifications











