മഡോണയ്ക്കും പൃഥ്വിരാജിനുമൊപ്പമുള്ള ഈ ചുള്ളന്‍ ആരാണ്! ഗംഭീര മേക്കോവറിലെത്തിയ താരം ആരാണെന്നറിയുമോ?

സംവിധായകനായി മാറിയതിന് പിന്നാലെയായി പുതിയ സിനിമയുമായെത്താനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. താരങ്ങളില്‍ പലരും സംവിധായകനായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കലാഭവന്‍ ഷാജോണും സിനിമയുമായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യണമെന്നായിരുന്നു അദ്ദേഹം തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അഭിനയിക്കാമെന്നും ചേട്ടന്‍ സംവിധാനം ചെയ്യണമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. ഇതോടെയാണ് ബ്രദേഴ്‌സ് ഡേയില്‍ നായകനായി പൃഥ്വിയെത്തിയത്. ലൂസിഫറിന് ശേഷം താരം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. തുടക്കം മുതലേ തന്നെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമ കൂടിയാണിത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന നായികയായ ഐശ്വര്യ ലക്ഷ്മിയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.

മഡോണ സെബാസ്റ്റിയനും ധര്‍മ്മജനുമുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. അത്തരത്തില്‍ പുതുതായെത്തിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. മഞ്ഞ ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമായി പൃഥ്വിക്കും മഡോണയ്ക്കുമൊപ്പം നില്‍ക്കുന്ന ചുള്ളന്‍ ആരാണെന്നായിരുന്നു പലരും ചോദിച്ചത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള മേക്കോവറുമായാണ് ഈ താരമെത്തിയത്.

Vijaya Ragavan

വില്ലനായും നായകനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വിജയരാഘവനായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഗംഭീര മേക്കോവറാണെന്നും ആദ്യകാഴ്ചയില്‍ അദ്ദേഹത്തെ മനസ്സിലായില്ലെന്നുമായിരുന്നു പ്രേക്ഷകരും പറഞ്ഞത്. സിനിമയില്‍ സുപ്രധാന വേഷത്തില്‍ അദ്ദേഹവും എത്തുന്നുണ്ടെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X