അച്ഛന്‍റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷമുണ്ട്... നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് വിജയരാഘവന്‍!

By Nimisha

മലയാള സിനിമയുടെ സ്വന്തം താരമായിരുന്ന എന്‍എന്‍ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. നിവിന്‍ പോളിയാണ് അദ്ദേഹത്തിന്റെവേഷത്തിലെത്തുന്നത്. നാടകത്തിലും സിനിമയിലും തിളങ്ങി നിന്നിരുന്ന എന്‍എന്‍ പിള്ളയുടെ ജീവിതകഥ സിനിമയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവന്‍ പറയുന്നു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലയിരുന്നു ചിത്രത്തെക്കുറിച്ച് സംവിധായകനായ രാജീവ് രവി പ്രഖ്യാപിച്ചത്.

ഒന്നിനൊന്ന് മികച്ച കഥാപാത്രവും സിനിമകളുമായി മുന്നേറുകയാണ് നിവിന്‍ പോളി. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമാണ് ഇപ്പോള്‍ താരത്തിനെ തേടിയെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോനിലും നിവിനാണ് നായകനായെത്തുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഗോപന്‍ ചിദംബരമാണ്.

Nivin Pauly

2018 ലാണ് സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യന്‍ സ്വാതന്ത്യ സമരവും സുഭാഷ് ചന്ദ്രബോസിന്റെ ഇന്തയ്ന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന് എന്‍എന്‍ പിള്ള നടത്തിയ സ്വാതന്ത്ര്യ സമരവുമെല്ലാം പരാമര്‍ശിക്കപ്പെടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.ഈ ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X