Don't Miss!
- Lifestyle
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മമ്മൂട്ടിയുടെ കോസ്റ്റ്യൂം അണിഞ്ഞാണ് ആ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചത്: വിജയരാഘവന്
സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ ഇറങ്ങിയ വിജയ ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്. മുകേഷ്, സായികുമാര്‍, ഇന്നസെന്റ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ചവെച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.
റാംജി റാവുവില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിച്ച വിജയരാഘവനും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. സിനിമയിലെ നടന്റെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയരാഘവന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ വേഷം കൂടിയായിരുന്നു ചിത്രത്തിലേത്. അതേസമയം റാംജി റാവു സ്പീക്കിംഗിലെ കോസ്റ്റ്യൂമിനെ കുറിച്ച് വിജയരാഘവന് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെെറലായിരുന്നു.

മുന്‍പൊരു സിനിമയില്‍ മമ്മൂട്ടി അണിഞ്ഞിരുന്ന കോസ്റ്റ്യൂം ആണ് താന്‍ ആ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്ന് വിജയരാഘവന് പറയുന്നു. റാംജിറാവ് എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത് സംവിധായകന് സിദ്ധിഖാണ്. ആദ്യം മൂന്ന് വില്ലന്മാര് ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് ഞാന്‍ മാത്രമാണ് സിനിമയിലെ വില്ലനെന്നും വില്ലന്റെ പേരിലാണ് സിനിമയുടെ ടൈറ്റിലെന്നും പറഞ്ഞു.

അതോടെ എനിക്ക് ടെന്‍ഷനായി. എന്റെ മനസില്‍ റാംജിറാവുവിന്റെ രൂപം വളരെ പൊക്കമുളള ഒരാളാണ്. ഞാന്‍ ആ സിനിമയില്‍ അതിനനുസരിച്ച് എന്റെ ലുക്കില്‍ മാറ്റം വരുത്തി. അന്ന് ലാല്‍ ധരിച്ചിരുന്ന ഒരു ഷര്‍ട്ടാണ് ഞാന്‍ റാംജി റാവുവിന് വേണ്ടി തിരഞ്ഞെടുത്തത്. അത് ലാല്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് സ്വന്തമാക്കിയതാണ്.

ഫാസിലിന്റെ ഏതോ ഒരു സിനിമയില്‍ മമ്മൂട്ടി അണിഞ്ഞ ഷര്‍ട്ടായിരുന്നു അത്. അങ്ങനെ മമ്മൂട്ടിയില്‍ നിന്ന് ലാലിലെത്തി. പിന്നീട് അത് റാംജിറാവുവിന്റെ കോസ്റ്റ്യൂമായി മാറി, വിജയരാഘവന് പറഞ്ഞു. 1989ലായിരുന്നു സിദ്ധിഖ് ലാലിന്റെ വിജയചിത്രമായ റാംജിറാവ് സ്പീക്കിംഗ് പുറത്തിറങ്ങിയത്. ഫാസില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റേത് തന്നെയായിരുന്നു.

റാംജിറാവുവിന് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലം റീമേക്ക് ചിത്രങ്ങളും വന്നിരുന്നു. റാംജിറാവുവിന്റെ രണ്ടാം ഭാഗമായ മന്നാര്‍ മത്തായി സ്പീക്കിംഗ് 1995ലാണ് പുറത്തിറങ്ങിയത്. റാംജിറാവുവിന്റെ തമിഴ് റീമേക്കിലും വിജയരാഘവന് തന്നെയായിരുന്നു തന്റെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചത്.
Recommended Video

മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് വിജയരാഘവന്. സൂപ്പര്‍താര സിനിമകളിലെല്ലാം പ്രാധാന്യമുളള വേഷങ്ങളില്‍ നടനും അഭിനയിച്ചിരുന്നു. വിജയരാഘവന്റെ കഥാപാത്രങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന് അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നാടകരംഗത്തും തിളങ്ങിയ അഭിനേതാവാണ് വിജയരാഘവന്
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ