അഞ്ഞൂറാനെ വെല്ലും അറുന്നൂറാന്‍ ലുക്ക്

By Aswathi

മലയാളികള്‍ക്ക് എളുപ്പം മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളിലൊന്നാണ് ഗോഡ് ഫാദറിലെ അഞ്ഞൂറാന്‍. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തില്‍ എന്‍ എന്‍ പിള്ളയോളം വരില്ലെങ്കിലും മകന്‍ വിജയരാഘവനും ഒട്ടും മോശമല്ല.

വിജയരാഘവന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് നവാഗതനായ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്യുന്ന ദര്‍ബോണി. ചിത്രത്തിലെ വിജയരാഘവന്റെ ഗെറ്റപ്പാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

vijayaraghavan

പിതാവ് എന്‍ എന്‍ പിള്ള അനശ്വരമാക്കിയ അഞ്ഞൂറാന്റെ കഥാപാത്രത്തോട് നേരിയ സാമ്യം തോന്നിക്കുന്നതാണ് വിജയരാഘവന്റെ പുതിയമുഖം. മേയ്ക്കപ്പുകള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന പട്ടണം റഷീദാണ് വിജയരാഘവനെ ഇങ്ങനെ മാറ്റിവരച്ചത്.

വിജയരാഘവന്റെ മകന്‍ ദേവദേവനും മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. കാസര്‍കോടുള്ള ഒരു സ്ഥലത്തിന്റെ പേരാണ് ദര്‍ബോണി. കഥാസന്ദര്‍ഭം ഇവിടെയായതിനാലാണ് ചിത്രത്തിന് ഈ പേര് നല്‍കിയത്.

വിജയരാഘവന്റെ മൂന്ന് ഗെറ്റപ്പുകളില്‍ ഒന്ന് തൊണ്ണൂറ് വയസ്സുള്ള വൃദ്ധനായിട്ടാണ്. ചിത്രത്തില്‍ വിജയരാഘവന്റെ അയല്‍ക്കാരനായിട്ടാണ് ദേവദേവന്‍ എത്തുന്നത്. ചെമ്പന്‍ വിനോദാണ് വിജയരാഘവന്റെ മകനായി ചിത്രത്തില്‍ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X