വില്ലന്‍ ഇമേജില്‍ നിന്നും വിജയരാഘവന് മോചനം
സ്ഥിരം വില്ലന്‍ വേഷങ്ങള്‍ക്ക് വിരാമമിട്ട് വിജയരാഘവന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ പേരിട്ടിട്ടില്ലാത്ത മോഹന്‍ലാല്‍ ചിത്രത്തിലാണ് വിജയരാഘവന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ പീതാംബരം എന്ന കഥാപാത്രത്തിനാണ് വിജയരാഘവന്‍ ജീവന്‍ പകരുക.
ഒട്ടേറെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് വില്ലന്‍ കഥാപാത്രങ്ങളാണ് വിജയരാഘവന് കൂടുതലും കിട്ടിയിട്ടുള്ളത്. മായാവി, നസ്രാണി, രൗദ്രം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വിജയരാഘവനായിരുന്നു. ഇവയെല്ലാം സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളാണ്.
എങ്കിലും വിജയരാഘവനാണോ എന്നാല്‍ വില്ലന്‍ തന്നെയെന്ന ഒരു ഇമേജ് സൃഷ്ടിക്കപ്പെടാന്‍ ഈ സിനിമകളൊക്കെ ഇടയാക്കിയിട്ടുണ്ട്.
സ്ഥിരമായിക്കൊണ്ടിരിക്കുന്ന വില്ലന്‍ ഇമേജില്‍ നിന്നും ഒരു മാറ്റമായിരിക്കും സത്യന്റെ ചിത്രത്തിലെ കഥാപാത്രമെന്നാണ് വിജയരാഘവന്‍ കരുതുന്നത്.


Click it and Unblock the Notifications