ആദ്യ സഹായം, പിന്നെ ഉപദ്രവം.. പ്രമുഖ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി

പ്രമുഖ കന്നഡ താരം രവി പ്രകാശിനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി. നടൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പേലീസിന് നൽകിയ പരാതി. എന്നാൽ നടി നൽകിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് രവി പ്രകാശ് രംഗത്തെത്തിയിട്ടുണ്ട്.

 vijayalekshmi

ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് നടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താരത്തിന്റെ സഹോദരി ഉഷാ ദേവി സിനിമ പ്രവർത്തകരോട് സഹായം അഭ്യർഥിച്ചിരുന്നു. തുടർന്ന് രവി പ്രകാശ് വിജയലക്ഷ്മിയെ കാണാൻ ആശുപത്രിയിൽ എത്തുകയും ഒരു ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. അതിനു ശേഷം ഇയാൾ ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നടന്റെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയതെന്ന് വിജയലക്ഷ്മി പറയുന്നു.

1977 ൽ കന്നഡ സിനിമയിലൂടെയാണ് വിജയലക്ഷ്മി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. മോഹൻലാൽ ജയപ്രദ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവദൂതനിൽ വിജയലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X