'കത്തി' ടീമിന് വിജയിയുടെ വക വിരുന്നും സമ്മാനവും

By Lakshmi

എആര്‍ മുരുഗദോസ് ഒരുക്കുന്ന 'കത്തി'യെന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇളയദളപതി വിജയ്. ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷൂട്ടിങ് സെറ്റുകളില്‍ എത്ര ചുരുങ്ങിയ സാഹചര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാറുള്ള വിജയുടെ ഡൗണ്‍ ടു എര്‍ത്ത് മനോഭാവം വളരെ പ്രശസ്തമാണ്. അതുപോലെതന്നെ സെറ്റിലെ ഓരോ വ്യക്തികളോടും വളരെ സ്‌നേഹത്തോടെയും മര്യാദയോടെയും മാത്രമേ വിജയ് പെരുമാറാറും ഉള്ളു.

കത്തിയുടെ അണിയറക്കാര്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനുള്ള ഒരു സമ്മാനവും നല്‍കിയാണ് വിജയ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കത്തിയുടെ ചിത്രീകരണത്തിന്റെ അവസാനദിവസം വിജയ് സെറ്റിലുള്ളവര്‍ക്കെല്ലാം ഒരു അപ്രതീക്ഷിത ട്രീറ്റ് നല്‍കി. രുചികരമായ ഉച്ചഭക്ഷണം നല്‍കിയാണ് വിജയ് സഹപ്രവര്‍ത്തകരെ ട്രീറ്റ് ചെയ്തത്.

vijay

ചിത്രത്തിന്റെ ചിത്രീകരണത്തിനായി പുഷ്പ ഗാര്‍ഡനില്‍ ഒരുക്കിയ വമ്പന്‍ വീടിന്റെ സെറ്റില്‍ വച്ചായിരുന്നു വിജയുടെ വിരുന്നൂട്ട്. ചിത്രീകരണത്തിന്റെ അവസാനദിവസം സെറ്റിലുള്ളവര്‍ക്ക് ഉഗ്രനൊരു ലഞ്ച് നല്‍കാന്‍ താരം തീരുമാനിയ്ക്കുകയായിരുന്നു.

ഒന്നിച്ചഭിനയിക്കുന്ന താരങ്ങളും അവരുടെ ബന്ധുക്കളും സാങ്കേതിക വിദഗ്ധരും അവരുടെ ബന്ധുക്കളുമെല്ലാം വിജയ് ഒരുക്കിയ വിരുന്നിന് എത്തിയിരുന്നു. വിരുന്നിനൊടുവില്‍ സെറ്റിലുള്ള ഓരോരുത്തര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിജയ് വസ്ത്രങ്ങളും മറ്റും സമ്മാനമായി നല്‍കുകയും ചെയ്തുവത്രേ. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സിനിമാക്കാരെല്ലാം പറയുന്നത് എല്ലാ സൂപ്പര്‍താരങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X