മുരുഗദോസ് ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തില്‍
സൂപ്പര്‍ഹിറ്റ് ചിത്രമായ ജില്ലയുടെ ആവേശം അടങ്ങും മുമ്പേ ഇളയദളപതി വിജയിയുടെ ആരാധകര്‍ക്ക് വീണ്ടും സന്തോഷിക്കാനുള്ള വക വരുന്നു. വിജയും ഹിറ്റ് മേക്കര്‍ മുരുഗദോസും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊല്‍ക്കത്തയില്‍ ആരംഭിച്ചിച്ചു. ചിത്രത്തില്‍വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ചിത്രത്തിന്റ ആദ്യഷോട്ട് എടുത്ത്. അഴകിയ തമിഴ് മകന് ശേഷം വിജയ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. തുപ്പാക്കിയ്ക്കുശേഷം മുരുഗദോസും വിജയും ഒന്നിയ്ക്കുന്ന ചിത്രംകൂടിയാണിത്. ഒരു ക്രൈം ആക്ഷന്‍ ഡ്രാമയാണ് മുരുഗദോസ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യന്‍ ബോക്‌സോഫീസില്‍ 100 കോടി കൊയ്ത ചിത്രമായിരുന്നു തുപ്പാക്കി. നേരത്തേ ഇതേ ചിത്രം ഇരട്ടത്തലൈ എന്ന പേരില്‍ അജിത്തിനെ വച്ച് ചെയ്യാനായിരുന്നു മുരുഗദോസ് പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് വിജയുടെ ഡേറ്റുകള്‍ ഒത്തുവന്നപ്പോള്‍ വിജയെ വച്ചുതന്നെ ചിത്രം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. വിജയ് നായകനാകുമ്പോള്‍ ഇരട്ടത്തലൈ എന്ന പേര് മാറ്റുമെന്നാണ് അറിയുന്നത്.
ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധാണ്. രാജാറാണി എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ജോര്‍ജ്ജ് സി വില്യംസ് ആണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications











