ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കത്തിച്ചേനെ! തനിക്ക് വന്ന മെസേജിനെക്കുറിച്ച് വിജിലേഷ്

By Midhun Raj

ഫഹദ് ഫാസിലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു വരത്തന്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി ചിത്രം നേരത്തെ മാറിയിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

ഫഹദിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. നായികയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയും വില്ലന്‍ വേഷത്തിലെത്തിയ ഷറഫുദ്ദീന്റെ പ്രകടനങ്ങളെ എല്ലാവരും പുകഴ്ത്തിയിരുന്നു. ഇവര്‍ക്കൊപ്പം പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനമായിരുന്നു വിജിലേഷ് എന്ന നടനും നടത്തിയിരുന്നത്. അടുത്തിടെ വരത്തന്‍ പുറത്തിറങ്ങിയതിനു ശേഷം തനിക്ക് വന്ന മെസേജുകളെ പറ്റി വിജിലേഷ് തുറന്നുപറഞ്ഞിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് റോള്‍ അവതരിപ്പിച്ചതിന് തനിക്ക് ലഭിച്ച മെസേജുകളെക്കുറിച്ചായിരുന്നു വിജിലേഷ് പറഞ്ഞത്.

വരത്തനിലെ ജിതിന്‍

വരത്തനിലെ ജിതിന്‍

വരത്തനില്‍ നെഗറ്റീവ് ടച്ചുളള ഒരു കഥാപാത്രമായിട്ടായിരുന്നു വിജിലേഷ് എത്തിയിരുന്നത്. ചിത്രത്തില്‍ ഷറഫുദ്ദീനൊപ്പം നടക്കുന്ന ജിതിന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ എത്തിയത്. ജിതിന്‍ ചെയ്ത കഥാപാത്രത്തിന് വരത്തന്‍ കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളായിരുന്നു പറഞ്ഞത്. ചിത്രം കണ്ട ആളുകളുടെ മനസില്‍ തങ്ങിനിന്ന ഒരു കഥാപാത്രം കൂടിയായിരുന്നു വിജിലേഷിന്റെത്. വിജിലേഷിന്റെ കഥാപാത്രത്തെ കണ്ട് അറപ്പും വെറുപ്പും തോന്നിയതായി പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു.

വിജിലേഷ് പറഞ്ഞത്

വിജിലേഷ് പറഞ്ഞത്

വരത്തന്‍ പുറത്തിറങ്ങിയതിനു ശേഷം തനിക്ക് ധാരാളമായി മെസേജുകള്‍ വന്ന കാര്യം വിജിലേഷ് പറഞ്ഞിരുന്നു. വരത്തന്‍ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിലെ കഥാപാത്രത്തെ പറ്റിയും സിനിമയെപ്പറ്റിയും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വിജിലേഷ് പറയുന്നു. കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ട് പൊട്ടിച്ചേന എന്നായിരുന്നു ആളുകള്‍ കൂടുതലായും പറഞ്ഞിരുന്നത്.

ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍

ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍

ഫഹദ് കത്തില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കത്തിച്ചേനെ എന്നൊക്കെയുളള മെസേജുകളും ധാരാളമായി വന്നിരുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ച് അത്രയ്ക്ക് അറപ്പും വെറുപ്പും തോന്നിപ്പോയി എന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞിരുന്നത്. ആ കഥാപാത്രത്തെ ആളുകള്‍ അംഗീകരിച്ചതില്‍ വലിയ സന്തോഷമാണ് തോന്നിയത്. മനോരമയുമായുളള അഭിമുഖത്തില്‍ വിജിലേഷ് പറഞ്ഞു

ഫഹദിനൊപ്പം ആദ്യമല്ല

ഫഹദിനൊപ്പം ആദ്യമല്ല

ഫഹദ് ഫാസിലിനൊപ്പം ആദ്യമായിട്ടായിരുന്നില്ല വിജിലേഷ് അഭിനയിച്ചിരുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും ഫഹദിനൊപ്പം ഒരു പ്രാധാന്യമുളള കഥാപാത്രമായി വിജിലേഷ് എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ ഒരു സാധാരണക്കാരന്റെ വേഷത്തിലായിരുന്നു വിജിലേഷ് എത്തിയിരുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലും വിജിലേഷ് അഭിനയിച്ചിരുന്നു. ചെറിയ വേഷങ്ങളിലാണ് അധിക സിനിമകളിലും ഈ നടന്‍ എത്തിയിരുന്നത്.

ഷറഫുദ്ദീന്‍റെ റോളും കലക്കി

ഷറഫുദ്ദീന്‍റെ റോളും കലക്കി

വരത്തനില്‍ വിജിലേഷിനൊപ്പം മികച്ച പ്രേക്ഷകപ്രശംസ നേടിയ കഥാപാത്രമായിരുന്നു ഷറഫുദ്ദിന്റെതും. വരത്തനില്‍ കരുത്തുറ്റൊരു വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയിരുന്നത്. കോമഡി വേഷങ്ങളില്‍ നിന്നും വില്ലനായുളള ഷറഫുദ്ദീന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. വരത്തനില്‍ ഫഹദിന്റെ ഭാര്യയെ ശല്യം ചെയ്യുന്ന കഥാപാത്രമായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X