പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് മത്സരാർഥികൾ!! ശാന്തമാക്കാൻ കഷ്ടപ്പെട്ട് താരം,കാണൂ
സോഷ്യൽ മീഡിയയിലും മറ്റും വൈറലവാകുന്നത് എയ്സ് ഓഫ് സ്പെയ്സിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ ടീസറാണ്.
ഇന്ത്യൻ ടെലിവിഷൻ ജനപിന്തുണയുള്ള മറ്റൊരു റിയാലിറ്റി ഷോയാൺണ് എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ. എംടി ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത പ്രേക്ഷക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. റിയാലിറ്റി ഷോയിലെ പ്രമുഖ മത്സാർഥി ഡാനിഷ് സെഹർ കാർ അപകടത്തിൽ മരണപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രേക്ഷകർ മാത്രമല്ല മത്സരാർഥികളും ഞെട്ടലോടെയാണ് ഈ വിവരം കേട്ടത്. എന്നാൽ ഇതുവരെ സത്യവുമായി ഉൾക്കൊള്ളൻ ഇവർ സാധിച്ചിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലവാകുന്നത് എയ്സ് ഓഫ് സ്പെയ്സിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ ടീസറാണ്. അവതാരകൻ വികാസ് ഗുപ്തയാണ് ഡാനിഷിന്റെ വിവരം മറ്റ് മത്സരാർഥികളോട് പറഞ്ഞത്. പിന്നീട് വൈകാരിക മൂഹൂർത്തങ്ങളാണ് അവിടെ അരങ്ങേറിയത്. പുതിയ ടീസർ വികാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മത്സരാർഥികളായ ഫിസ ഖാൻ, വരുൺ സൂദ്, ഫൈസി ബൂ എന്നിവർ പൊട്ടിക്കരയുന്നത് ടീസറിൽ കാണാൻ സാധിക്കുന്നു. ഇനി നീ തിരിച്ച് വരില്ലെന്ന് മറ്റ് മത്സരാർഥികളോട് ഞാൻ എങ്ങനെ പറയും ഡാനിഷ്. എയ്സ് ഓഫ് സ്പെയിസിലെ മുടിയിൽ വർണ്ണം ചാലിച്ച രാജാവാണ് നീ എന്നും അവതാരകൻ വികാസ് ഇൻസ്റ്റയിൽ കുറിച്ചിട്ടുണ്ട്. ഈ അടുത്ത ഇടയാണ് ഡാനിഷ് ഷോയിൽ നിന്ന് പുറത്തായത്.
മുംബൈയിലെ വാഷി പ്രദേശത്ത് വെച്ചായിരുന്നു ഡാനിഷിന് കാർ അപകടം സംഭവിച്ചത്. ഒരു വിവാഹത്തിന് പോകുന്നതിനിടെയാണ് പ്രക്ഷരെ ഒന്നടങ്കം നടുക്കിയ സംഭവം ഉണ്ടായത്. 21 കാരനാണ് ഡാനിഷ് ബ്ലോഗറാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും അദ്ദേഹത്തിന് നിറയെ ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പ്രശസ്തിയാണ് ഡാനിഷിനെ എയ്സ് ഓഫ് സ്പെയിനിലെത്തിച്ചത്.


Click it and Unblock the Notifications