ധ്രുവിന്റെ അപകടത്തിന്റെ നടുക്കത്തിലായിരുന്നു? 35 ലക്ഷം ധനസഹായവുമായി വിക്രം!

By Nimisha

അപ്രതീക്ഷിതമായി മുന്നിലെത്തിയ പേമാരിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിനായി താരങങളും സജീവമായി രംഗത്തിറങ്ങിയിരുന്നു. ഭക്ഷണവും വെള്ളവും വസ്ത്രവമുള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുമായി പലരും ക്യാംപുകളിലേക്ക് നേരിട്ടെത്തിയിരുന്നു. താരസംഘടനയായ എഎംഎംഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം കൈമാറിയിരുന്നു.

ആദ്യഘട്ട സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപയായിരുന്നു ആദ്യം അമ്മ നല്‍കിയത്. തെന്നിന്ത്യന്‍ സിനിമാലോകവും ബോളിവുഡുമൊക്കെ കേരളത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. തങ്ങളാലാവുന്ന സഹായമാണ് താരങ്ങള്‍ നല്‍കുന്നത്. സൂര്യ, കാര്‍ത്തി, കമല്‍ഹസന്‍, വിജയ് ദേവരക്കൊണ്ട, പ്രഭാസ് തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ വിക്രമും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മകന്റെ അപകടത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി താരമെത്തിയിരുന്നു.

വിക്രമിന്റെ സഹായം

വിക്രമിന്റെ സഹായം

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരങ്ങളിലൊരാളായ വിക്രമിന് കേരളത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ സിനിമകള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കാറുള്ളത്. താരത്തിന് പിന്നാലെ സിനിമയില്‍ പ്രവേശിക്കാനൊരുങ്ങുന്ന ധ്രുവിന് സംഭവിച്ച അപകടത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ പരിഭ്രാന്തിയിലായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി അടുത്ത വൃത്തങ്ങളെത്തിയതോടെയാണ് ആശങ്കകള്‍ മാറിയത്. 35 ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കുന്നത്.

 ജൂനിയര്‍ എന്‍ടി ആറും പ്രഖ്യാപിച്ചു

ജൂനിയര്‍ എന്‍ടി ആറും പ്രഖ്യാപിച്ചു

വിക്രമിന്റെ ധനസഹായത്തിന് പിന്നാലെയായാണ് ജൂനിയര്‍ എന്‍ടി ആറും നന്ദമുരി കല്യാണും തങ്ങളുടെ സഹായത്തെക്കുറിച്ച് വ്യക്തമാക്കിയത്. 25, 10 ലക്ഷമാണ് ഇവര്‍ നല്‍കുന്നത്. ട്വിറ്ററിലൂടെ താരത്തോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് സ്തഇരീകരണം നടത്തിയിട്ടുണ്ട്. താരങ്ങളുടെ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയതില്‍ ആരാധകര്‍ ആശ്വാസത്തിലാണ്.

 സഹായപ്രവാഹം നിലയ്ക്കുന്നില്ല

സഹായപ്രവാഹം നിലയ്ക്കുന്നില്ല

അപ്രതീക്ഷിതമായി മുന്നിലെത്തിയ ദുരന്തത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനിന്ന കേരളജനതയെ സഹായിക്കുന്നതിനായി സിനിമാവോകവും അണിനിരന്നിരുന്നു. സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം ഈ ദൗത്യത്തില്‍ പങ്കാളികളായത്. ഇതിന് പിന്നാലെ കമല്‍ഹസനും മറ്റുള്ളവരും എത്തിയിരുന്നു. തങ്ങളാലാവുന്ന സഹായങ്ങള്‍ നല്‍കണമെന്ന് ഇവര്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

ഭാഷാഭേദമന്യേയുള്ള ഇടപെടലുകള്‍

ഭാഷാഭേദമന്യേയുള്ള ഇടപെടലുകള്‍

മലയാള സിനിമ മാത്രമല്ല തമിഴും തെലുങ്കും ബോളിവുഡുമെല്ലാം ഈ ലക്ഷ്യത്തില്‍ അണിനിരന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിജയ് ദേവരക്കൊണ്ട, പ്രഭാസ്, സൂര്യ, കാര്‍ത്തി, വിക്രം, വിശാല്‍, കമല്‍ഹസന്‍, നയന്‍താര, രോഹിണി, പത്മപ്രിയ തുടങ്ങിയ താരങ്ങള്‍ സഹായഹസ്തവുമായി എത്തിയിരുന്നു. മലയാളത്തിലെ താരങ്ങള്‍ ക്യാംപുകളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.

അക്ഷയ് കുമാറിന്റെ ധനസഹായം

അക്ഷയ് കുമാറിന്റെ ധനസഹായം

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അക്ഷയ് കുമാറും ദുരിതബാധിതരെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രിയദര്‍ശനാണ് അദ്ദേഹത്തിന്റെയും തന്റെയും സഹായം മുഖ്യമന്ത്രിക്ക് നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെ പ്രിയദര്‍ശനാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത്, അക്ഷയ് കുമാറിന് നന്ദി അറിയിച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ സങ്കടം

ദുല്‍ഖറിന്റെ സങ്കടം

യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സങ്കടം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ദുരിതത്തില്‍ പകച്ച് നില്‍ക്കുന്ന കേരളത്തെക്കുറിച്ച് താരം കുറിച്ചിട്ടുണ്ട്. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും നാട്ടിലില്ലാത്തതില്‍ സങ്കടമുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

താരങ്ങളുടെ പേജില്‍ സുപ്രധാന വിവരങ്ങള്‍

താരങ്ങളുടെ പേജില്‍ സുപ്രധാന വിവരങ്ങള്‍

ട്വീറ്റ് കാണാം

വിക്രമിന്റെ സഹായത്തെക്കുറിച്ച് രാജശേഖര്‍. ട്വീറ്റ് കാണാം.

തെലുങ്ക് സിനിമയില്‍ നിന്നും

രമേഷ് ബാലയുടെ ട്വീറ്റ് കാണാം.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയദര്‍ശന്റെ പോസ്റ്റ് കാണൂ

പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X