ഐയുടെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി
ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വിക്രമിന്റെ 'ഐ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും കണ്ട് ഞെട്ടിയിരിക്കുന്ന ആരാധകര്‍ വീണ്ടും ഞെട്ടാന്‍ തയ്യാറായിക്കോളൂ. വെട്ടിക്കെട്ട് ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദൃശ്യഭംഗിയും ഗ്രാഫിക്‌സും എഡിറ്റിംഗും എല്ലാം കൊണ്ടും ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ട്രെയിലറാണ് എത്തിയിരിക്കുന്നത്.

ശങ്കറിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം അടുത്ത വര്‍ഷം ജനുവരി ഒന്‍പതിനാണ് തിയറ്ററുകളില്‍ എത്തുന്നത്. ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഈ ട്രെയിലര്‍ കണ്ടാല്‍ പറയും ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന്. രണ്ട് വര്‍ഷം ആയല്ലോ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്. വിക്രം വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സനാണ് നായിക. സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 145 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications