എമിക്കല്ലാതെ മറ്റാര്‍ക്കും അതിന് കഴിയില്ലെന്ന് വിക്രം
'ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഐ' എന്ന വിശേഷണത്തോടെയാണ് ചിത്രം തുടക്കം മുതല്‍ വാര്‍ത്തയില്‍ നിറയുന്നത്. എന്നാല്‍ ഐ എന്ന ചിത്രത്തില്‍ നായകനെന്നപോലെ നായികയ്ക്കും പ്രാധാന്യമുണ്ടെന്ന് വിക്രം പറയുന്നു.
എമി ജാക്‌സണല്ലാതെ ഐ യിലെ നായികാ വേഷം ഇത്രയും മനോഹരമാക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് വിക്രം പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചി ലുലുമാളില്‍ വന്നപ്പോഴാണ് ഐ നായകന്‍ നായികയെ പ്രശംസിച്ചത്.

ചെന്നൈ തമിഴാണ് സിനിമയിലെ സംഭാഷണം. ഡയലോഗില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന നിഷ്‌കര്‍ഷത ശങ്കറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിമാനത്തിലും കാറിലും സെറ്റിലുമൊക്കെ ഇരുന്ന ഡയലോഗുകള്‍ മനപാഠമാക്കുകയായിരുന്നത്രെ എമി.
2012 ലാണ് എമി ജാക്‌സണ് ഐ യില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. അമ്മയുമൊത്ത് യു കെയില്‍ നിന്ന് ശങ്കറിനെ വന്ന് കാണുകയായിരുന്നു. ചിത്രം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തെങ്കിലും അത്രമികച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്ന് എമി പറയുന്നു. ഇന്ത്യയില്‍ തന്റെ പ്രിയപ്പെട്ട സ്ഥലം കേരളമാണെന്നും എമി പറഞ്ഞു.


Click it and Unblock the Notifications











