കാത്തിരിപ്പിനു വിരാമമായി, ഐ ജനുവരി ഒന്‍പതിന് നിങ്ങള്‍ക്കു മുന്നില്‍
ഇന്ത്യന്‍ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ഒരു ആശ്വാസമേകി വിക്രമിന്റെ ഐ എന്ന ചിത്രത്തിന്റെ റിലീസിങ് ദിവസം പ്രഖ്യാപിച്ചു. ഇനി കുറച്ചു കൂടി കാത്തിരുന്നാല്‍ മതി. ജനുവരി ഒന്‍പതിനാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമ തിയറ്ററുകളില്‍ എത്തുന്നത്. വിക്രമിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടു തന്നെ ജനങ്ങള്‍ ഇതിനോടകം ആകാംഷയുടെ മുള്‍ മുനയിലാണ്. മൂവായിരത്തോളം തിയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രം 185 കോടി മുടക്കി ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് ഭാഷയിലും സിനിമ ഡബ്ബ് ചെയ്യുന്നുണ്ട്. രണ്ടര വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിന് ഒടുവിലാണ് ഐ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. ചിത്രത്തില്‍ നായിക വേഷം അണിഞ്ഞിരിക്കുന്നത് അമി ജാക്‌സണ്‍ ആണ്. മലയാളി താരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. അന്ന്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വിക്രമും ശങ്കറും ഒന്നിക്കുമ്പോള്‍ എന്തും സംഭവിക്കാം എന്നു തന്നെ ആണ് പ്രതീക്ഷിക്കുന്നത്.

കാത്തിരിപ്പിനു വിരാമമായി
തമിഴകം മാത്രം അല്ല, ഇന്ത്യന്‍ സിനിമാ ലോകം തന്നെ കാത്തിരിക്കുക ആണ് വിക്രമിന്റെ ഐ എന്ന ചിത്രത്തിനു വേണ്ടി. ആകാംക്ഷയുടെ മുള്‍മുനയിലാണ് ആരാധകര്‍

കാത്തിരിപ്പിനു വിരാമമായി
വിക്രമിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ട് സിനിമാ താരങ്ങള്‍ ഇതിനോടകം ഞെട്ടിയിരിക്കുക ആണ്. ഇവനൊരു പുലിയാണെന്നു ആരാധകര്‍ ഒന്നടങ്കം പറയുന്നു.

കാത്തിരിപ്പിനു വിരാമമായി
മദിരാസി പട്ടണം എന്ന സൂപ്പര്‍ ഹിറ്റു ചിത്രത്തിനുശേഷം അമി ജാക്‌സണ്‍ വിക്രമിനോടൊപ്പം. എ.ആര്‍ രഹ്മാന്റെ തകര്‍പ്പന്‍ ഗാനങ്ങളും

കാത്തിരിപ്പിനു വിരാമമായി
46 കിലോ ആണ് കഥാപാത്രത്തിന് വേണ്ടി വിക്രം കുറച്ചത്.

കാത്തിരിപ്പിനു വിരാമമായി
അന്ന്യന്‍ എന്ന ചിത്രത്തിനു ശേഷം വിക്രമും ശങ്കറും ഒന്നിക്കുമ്പോള്‍ ഇതൊരു ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കുമെന്നും പറയാം.

കാത്തിരിപ്പിനു വിരാമമായി
85 കോടി മുടക്കി ആണ് ഐ ചിത്രം ഒരുക്കിയിരിക്കുന്നത്.മൂവായിരത്തോളം തിയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാത്തിരിപ്പിനു വിരാമമായി
ചിത്രത്തിന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ ഐ എന്ന ചിത്രം ആരും കാണാതിരിക്കില്ല.

കാത്തിരിപ്പിനു വിരാമമായി
വിക്രം ഞെട്ടിക്കുന്ന മെയ്ക് ഓവറില്‍ ആണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications