»   » ബോഡി ബില്‍ഡറായി വിക്രം

ബോഡി ബില്‍ഡറായി വിക്രം

Posted By:
Subscribe to Filmibeat Malayalam
Vikaram
ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഐ' ക്ക് വേണ്ടി വിക്രം തന്റെ ശരീര ഭാരം കുറച്ചു. ചിത്രത്തില്‍ ഒരു ബോഡി ബില്‍ഡറുടെ വേഷമാണ് വിക്രമിന്. തന്റെ കഥാപാത്രത്തിന്റെ വിജയത്തിനായി കഠിന പ്രയത്‌നമാണ് വിക്രം നടത്തുന്നത്. ശരീരത്തെ നല്ല രീതിയില്‍ പരിപാലിക്കുകയാണ് അദ്ദേഹം.

കഥാപാത്രത്തിന്റെ വിജയത്തിനായി ഇടയ്ക്ക് തടി കുറച്ചും പിന്നീട് കൂട്ടിയുമാണ് വിക്രത്തിന്റെ യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇപ്പോള്‍ ന്യൂസിലന്റിലാണ് വിക്രം . തമിഴ്‌നാട്ടിലെ ബോഡീ ബില്‍ഡിംഗ് ചാന്പ്യന്‍ എം കാമരാജ് ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്.

മിസ്‌ററര്‍ ഇന്ത്യ എം അരശുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി റിലീസ് ചെയ്യാനാണ് ഉദ്ദേശിയ്ക്കുന്നത്. ഒരു റൊമാന്റിക്ക് ത്രില്ലറാണ് ചിത്രം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സുരേഷ് ഗോപിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആസ്‌കാര്‍ ഫിലിംസിനു വേണ്ടി വേണു രവി ചന്ദ്രനാണ് നിര്‍മ്മിക്കുന്നത്. വിക്രവും ആമി ജാക്‌സണുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പി സി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. തെലുങ്കില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേര് മനോഹരദു.

English summary
Here's the latest about Shankar's 'I'. We hear that its lead star, Vikram, who has been losing and gaining weight for his role, will play a bodybuilder in some of the sequences
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam