ഇത് വിക്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
വിക്രം, അങ്ങൊരു മികച്ച കലാകാരനാണ്. അങ്ങയുടെ ആത്മ സമര്‍പ്പണം സമ്മതിച്ചു തന്നിരിക്കുന്നു. എങ്കിലും ഇത്രയും വേണ്ടിയിരുന്നില്ല. താഴേ കാണുന്ന ചിത്രത്തിലുള്ളത് മലയാളികള്‍ക്ക് വേണ്ടപ്പെട്ട തമിഴ് നടന്‍ വിക്രമാണ്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'എ'യ്ക്ക് വേണ്ടി വരുത്തിയ രൂപമാറ്റമാണിത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇന്ത്യന്‍ സിനിമാ ലോകം മാത്രമല്ല, ഹോളിവുഡും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ സംവിധാനത്തില്‍ വിക്രം നായകനായ ഐ. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജനുവരി 9 ന് തിയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

അതിനൂതന സാങ്കേതികവിദ്യകളാണ് ഐയ്ക്കുവേണ്ടി ശങ്കര്‍ ഉപയോഗിച്ചിരിക്കുന്നത്. 150 കോടി രൂപ ചെലവില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിക്രമിന്റെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് എന്ന് ചിത്രത്തിന്റെ ഛായാഗ്രഹകനായ പിസി ശ്രീറാം പറയുന്നു. അമിതാഭ് ബച്ചന്‍ കുട്ടിയായി അഭിനയിച്ച 'പാ' എന്ന ചിത്രത്തിനായി അദ്ദേഹത്തെ ഒരുക്കിയ ഡൊമിനിക് ആണ് ഐയുടെ പ്രധാന മേക്കപ്പ്മാന്‍.
വിക്രത്തിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളെ ടെറിഫിക് എന്നാണ് ശ്രീറാം വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇന്നോളമുള്ള എല്ലാ ചിത്രങ്ങളെയും ഐ കടത്തിവെട്ടുമത്രേ. തീര്‍ത്തും വ്യത്യസ്തമായ വിക്രമിന്റെ ലുക്കുകളും സാങ്കേതികവിദ്യയും ആക്ഷനും എല്ലാം ചേര്‍ന്ന് നല്ലൊരു വിരുന്നുതന്നെയാകും ഐ.


Click it and Unblock the Notifications