മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമ പൊന്നിയിന്‍ സെല്‍വം എവിടെത്തി? രസകരമായ മറുപടിയുമായി വിക്രം!

പ്രഖ്യാപനവേള മുതല്‍ത്തന്നെ പല സിനിമകളും തരംഗമായി മാറാറുണ്ട്. താരങ്ങളും സംവിധായകരുമെല്ലാം പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയുടെ വരവോടെ പല കാര്യങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ സ്വപന് സിനിമയായി വിശേഷിപ്പിച്ചിരുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വം. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

തമിഴിലും തെലുങ്കിലുമായി സിനിമയൊരുക്കുമെന്നും വിക്രമും സൂര്യയും പ്രധാന വേഷത്തിലെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പ്രഖ്യാപനത്തിന് പിന്നാലെയായി പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇടക്കാലത്ത് ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അടുത്തതായി താന്‍ ആ ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും വ്യക്തമാക്കി വിക്രം എത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.

Mani Ratnam , Vikram

മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വം എവിടെയെത്തിയെന്ന് ചോദിച്ചപ്പോള്‍ ഇവിടയെത്തി എന്ന് പറഞ്ഞ് മുടിയില്‍ തലോടുകയായിരുന്നു വിക്രം. ആ ചിത്രത്തിലെ കഥാപാത്രമായി മാറുന്നതിന് വേണ്ടിയാണ് താന്‍ മുടി നീട്ടി വളര്‍ത്തുന്നതെന്നും താരം പറഞ്ഞിരുന്നു. കടാരം കൊണ്ടാനിന്‍രെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു വിക്രം വിശേഷങ്ങള്‍ പങ്കുവെച്ചത്. തമിഴ്‌നാടിന്റെ ചരിത്രപ്രധാനമായ കഥകളിലൊന്ന് കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍. ഇതുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കാനായി നേരത്തെ എംജി ആര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.

മണിരത്‌നത്തിലൂടെ അത് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും ആരാധകരും. ജനുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നുള്ള വിവരവും വിക്രം പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X