twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിന് ദൃശ്യം വേണ്ട!

    By Aswathi
    |

    2013 ല്‍ മലയാളികള്‍ക്ക് നല്‍കിയ ക്രിസ്മസ് ട്രീറ്റ്‌മെന്റായിരുന്നു ജിത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ദൃശ്യം. ന്യൂ ഇയറിനും തിയേറ്ററുകള്‍ക്കാഘോഷം ദൃശ്യം തന്നെയായിരുന്നു. കേരളക്കരയും കടന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ചിത്രം ചര്‍ച്ചാ വിഷയമായി. ചിത്രം കണ്ട പല അന്യഭാഷാ നടന്മാരും ദൃശ്യം അവരുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താന്‍ താല്‍പര്യം കാണിച്ചു.

    ദൃശ്യം തമിഴില്‍ ചിത്രീകരിക്കുന്നുവെന്ന് ആദ്യം പരസ്യമായി പറഞ്ഞത് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഫഌറ്റായ വിക്രം ചിത്രം തനിക്ക് തമിഴില്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ദൃശ്യത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയുമായി ഇക്കാര്യം സംസാരിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

    Vikram

    എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ദൃശ്യം തമിഴിലേക്ക് ചെയ്യാനുള്ള പദ്ധതിയില്‍ നിന്ന് വിക്രം പിന്നോട്ട് പോയെന്നാണ്. താരത്തിന് ഇനി ദൃശ്യം തമിഴില്‍ ചെയ്യാന്‍ താത്പര്യമില്ലത്രെ. 6.5 കോടിക്കാണ് ദൃശ്യത്തിന്റെ വിതരണാവകാശം സുരേഷ് ബാലാജി സ്വന്തമാക്കിയത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റും ഇതേ തുക കൊടുത്ത് ഏഷ്യനെറ്റ് ചാനലും സ്വന്തമാക്കിയിരുന്നു.

    ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ജോര്‍ജ് കുട്ടിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ഭാര്യ വേഷത്തില്‍ മീനയുമെത്തി. തീര്‍ത്തും ഒരു കുടുംബ ചിത്രം. മെമ്മറീസ് എന്ന ചിത്രത്തിന്റെ തകര്‍പ്പിന്‍ വിജയത്തോടെ നല്ല ചിത്രങ്ങളുടെ സംവിധായകന്‍ എന്ന് പേരെടുത്ത ജിത്തു ജോസഫിന് മറ്റൊരു അംഗീകാരം കൂടെയായിരുന്നു ദൃശ്യത്തിന്റെ വിജയം.

    English summary
    After seeing the movie Drishyam, actor Vikram had expressed his interest in doing the Tamil remake of the film. But, now reports claim that he will not do the remake of the movie in Tamil.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X