സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

By Lakshmi

ലാല്‍ ജോസിന്റെ ചിത്രം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും വലിയ പ്രതീക്ഷയാണ്. പലപ്പോഴായി പല മികച്ച ചിത്രങ്ങളും സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ജോസ്. ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലേസ്, തുടങ്ങിയ ലാല്‍ജോസ് ചിത്രങ്ങള്‍ പലചലച്ചിത്രപ്രേമികളുടെയും ഇഷ്ടചിത്ര ലിസ്റ്റില്‍ കയറിപ്പറ്റിയ ചിത്രങ്ങളാണ്. ലാല്‍ ജോസിന്റെ വളരെക്കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക് രസിക്കാതെ പോയിട്ടുള്ളത്. അത്തരം ചിത്രങ്ങള്‍ പോലും തല്ലിപ്പൊളിയെന്ന് തള്ളിക്കളയാന്‍പോന്നതായിരുന്നില്ല.

ഇപ്പോള്‍ വീണ്ടുമൊരു ലാല്‍ജോസ് ചിത്രം വരാന്‍ പോവുകയാണ്. വിക്രമാദിത്യന്‍, യുവതാരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സൗഹൃദത്തിന്റെ കഥ പറയുമ്പോള്‍ മറ്റൊരു ക്ലാസ്‌മേറ്റ്‌സ് ആണ് എല്ലാവരും പ്രതീക്ഷിയ്ക്കുന്നത്.


സൗഹൃദങ്ങളുടെ കഥ

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

ആദിത്യന്‍, വിക്രമന്‍ എന്നീ ചെറുപ്പക്കാരുടെ കുട്ടിക്കാലംമുതല്‍ യൗവ്വനം വരെയുള്ള ബന്ധത്തിന്റെ കഥയാണ് വിക്രമാദിത്യന്‍. ഇവര്‍ക്കിടയില്‍ ദീപികയെന്നൊരു സുഹൃത്തകൂടിയുണ്ട്.

ആദിത്യന്റെ കഥ

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

വിക്രമാദിത്യന്‍ എന്ന ചിത്രം ആദിത്യന്റെ കഥയാണ്. വിക്രമന്‍, ദീപിക എന്നിവര്‍ ആദിത്യന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആദിത്യനായി ദുല്‍ഖര്‍ സല്‍മാനും വിക്രമനായി ഉണ്ണി മുകുന്ദനും അഭിനയിക്കുമ്പോള്‍ ദീപികയായി എത്തുന്നത് നമിത പ്രമോദാണ്.

യുവതാരനിര

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, തുടങ്ങി യുവതാരചിത്രം എന്നുപറയുമ്പോള്‍ ഒരു ബാംഗ്ലൂര്‍ ഡെയ്‌സ് എഫക്ട് തന്നെയായിരിക്കും ഏവരും പ്രതീക്ഷിയ്ക്കുക. അടുത്തിടെ യുവതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്.

പ്രായമുള്ളവരായി അനൂപും ലെനയും

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

അനൂപ് മേനോന്‍, ലെന എന്നിവര്‍ പ്രായമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഇവര്‍ രണ്ടുപേരും ചെയ്തിരിക്കുന്നത്.

ലൊക്കേഷന്‍

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

കൊച്ചി, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിലേത് ചെറിയ സീനുകളാണെങ്കിലും അവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

ബിജിബാലിന്റെ സംഗീതം

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

അറബിക്കഥ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് ചിത്രത്തിനായി വീണ്ടും ബിജിബാല്‍ സംഗീതം പകരുകയാണ്. ആറു ഗാനങ്ങളാണ് വിക്രമാദിത്യനിലുള്ളത്. ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രസക്തിയുണ്ട്.

നമിത വീണ്ടും ലാല്‍ജോസ് ചിത്രങ്ങള്‍

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം നമിത പ്രമോദ് വീണ്ടും ലാല്‍ജോസ് ചിത്രത്തില്‍ അഭിനയിക്കുകയാണ്. വിക്രമാദിത്യനില്‍ ഒരു കൊങ്ങിണി യുവതിയുടെ വേഷത്തിലാണ് നമിത അഭിനയിക്കുന്നത്.

ദുല്‍ഖറും നിവിനും

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

യുവതാരനിരയില്‍ ശ്രദ്ധേയരായ ദുല്‍ഖറും നിവിനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്. നിവിന്‍ കരിയറിലെ ഏറ്റവും മികച്ച സമയത്താണിപ്പോള്‍. ദുല്‍ഖറാകട്ടെ ഏറെ പരാജയങ്ങള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. വിക്രമാദിത്യനും ഇരുവര്‍ക്കും ഭാഗ്യമായി മാറുമെന്ന് പ്രതീക്ഷിയ്ക്കാം.

ഉണ്ണി മുകുന്ദന്‍

സൗഹൃദങ്ങളുടെ കഥയുമായി വിക്രമാദിത്യന്‍

പലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം ഹിറ്റുകളൊന്നും ഉണ്ണിമുകുന്ദന്റെ ക്രെഡിറ്റിലില്ല. ഉണ്ണിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമാണ് വിക്രമാദിത്യന്‍.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X