മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ഇപ്പോള്‍ മലയാള സിനിമയില്‍ മാര്‍ക്കറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ്. സ്വപ്‌നക്കൂട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ ചുവടുപിടിച്ച് ഇപ്പോള്‍ വന്നു നില്‍ക്കുന്നത് ബാംഗ്ലൂര്‍ ഡെയ്‌സിലാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചൂടാറും മുമ്പ് ഇതാ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം കൂടെ.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനില്‍ ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും ഒപ്പം അതിഥി വേഷത്തില്‍ നിവിന്‍പോളി കൂടെ എത്തുമ്പോള്‍ തികഞ്ഞു. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ജോയ് മാത്യു, ലെന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ദിലീപിനെ നായകനാക്കി ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍. ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ലാല്‍ജോസിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളൊക്കെ മലയാള സിനിമ ചരിത്രത്തില്‍ ഇടം പിടിച്ചവയാണ്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
മലയാള സിനിമയിലേക്ക് നല്ലൊരു തിരിച്ചുവരവിനൊരുങ്ങുയാണ് ഉണ്ണി. മല്ലു സിംഗ്, ഒറീസ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച ഉണ്ണി ലാല്‍ജോസിന്റെ വിക്രമാദിത്യനില്‍ വിക്രമനായിട്ടാണ് എത്തുന്നത്

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ബാംഗ്ലൂര്‍ ഡെയിസിന്റെ വിജയാഘോഷം തീരുന്നതിന് മുമ്പേ ദുല്‍ഖറിന്റെ അടുത്ത ചിത്രം. തീര്‍ത്തും മറ്റൊരു ഗെറ്റപ്പിലാണ് ദുല്‍ഖറിന്റെ രംഗപ്രവേശം. ആദിത്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ദുല്‍ഖറും ഉണ്ണിയും ചേര്‍ന്നാല്‍ വിക്രമാദിത്യനായി. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് നമിത ലാല്‍ ജോസ് ചിത്രത്തില്‍ നായികയാകുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് ശേഷം ലോ പോയിന്റ് ചെയ്തു. വിക്രമാദിത്യനില്‍ ദീപിക എന്നാണ് കഥാപാത്രത്തിന്റെ പേര്

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
അനൂപ് ആദ്യമായാണ് ലാല്‍ജോസിനൊപ്പം കൈകോര്‍ക്കുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തനായ കഥാപാത്രമാണ് അനൂപ്. ഉണ്ണിമകുന്ദന്റെ അച്ഛന്റെ വേഷത്തിലാണ് അനൂപ് എത്തുന്നത്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് ലെന. ശ്രിത ശിവദാസ്, ജോയ് മാത്യു തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം വിക്രമന്‍, ആദിത്യന്‍ എന്നിവരുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ബിജി പാലിന്റേതാണ് സംഗീതം. സാള്‍ട്ട് ആന്റ് പെപ്പറിലെ 'ചെമ്പാവ് പുന്നെല്ലിന്‍...' എന്ന പാട്ടിന് സമാനമായ 'മാനത്തെ ചന്ദനക്കീറ്...' എന്ന ഗാനം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ബിജിപാലിന്റെ ചെമ്പാവ് പന്നെല്ല് പാടിയ പുഷ്പവതി തന്നെയാണ് ഈ ഗാനവും പാടിയത്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
എല്‍ ജെ ഫിലീംസിന്റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ തരംഗം
ക്ലാസ്‌മേറ്റിസിന് ശേഷം സൗഹൃദത്തിന് പ്രധാന്യം നല്‍കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രം ആ മാസം 25ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും മറ്റും നല്ല സ്വീകരണമാണ് ലഭിച്ചത്.


Click it and Unblock the Notifications