വിക്രമാദിത്യന്‍: ദില്ലി ചിത്രീകരണം കഴിഞ്ഞു

By Lakshmi

ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ ദില്ലിയിലെ ചിത്രീകരണം പൂര്‍ത്തിയായി. ദില്ലി കെആര്‍ പുരത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ വച്ചായിരുന്നു ഒടുവിലത്തെ ദിവസത്തെ ചിത്രീകരണം.

ദുല്‍ഖര്‍സല്‍മാന്‍ ശബരിമലയ്ക്ക് പോകുന്നതിന്റെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. കൂടെ നിവിന്‍ പോളിയുമുണ്ടായിരുന്നു. ക്ഷേത്രത്തിനകത്തം പുറത്ത് റോഡിലുമായിട്ടാണ് ചിത്രീകരണം നടന്നത്. ദില്ലിയുടെ പശ്ചാത്തലത്തില്‍ വേറെ കുറേ രംഗങ്ങളും വിക്രമാദിത്യന് വേണ്ടി നേരത്തേ ചിത്രീകരിച്ചിരുന്നു. ദില്ലിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സംഘം ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലേയ്ക്ക് തിരിച്ചു.

Dulqer adn Nivin


സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖരും ഉണ്ണിയുമാണ് പ്രധാന വേഷം ചെയ്യുന്നത്. നിവിന്‍ പോളി അതിഥി താരമായിട്ടാണ് എത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയാവുന്നത്. ഇക്ബാര്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോമോന്‍ ടി ജോണാണ്.

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം സൗഹൃദം പ്രമേയമാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍. അതുകൊണ്ടുതന്നെ ചിത്രം ഏറെ പ്രതീക്ഷകളും നല്‍കുന്നു. ലാല്‍ ജോസ് അവസാനമായി സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികള്‍ എന്ന ദിലീപ് ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്തായാലും വിക്രമാദിത്യനിലൂടെ അവസാനചിത്രത്തിലുണ്ടായ കുറവ് ലാല്‍ ജോസ് നികത്തുമെന്ന് കരുതാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X