വിക്രമാദിത്യന്‍ ട്രെയിലര്‍ കാണാം

By Lakshmi

സംവിധായകന്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രമായ വിക്രമാദിത്യന്റെ ആദ്യത്തെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം വിക്രമന്‍, ആദിത്യന്‍ എന്നിവരുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

അനൂപ് മേനോന്‍രെ വ്യത്യസ്തമായ ഗെറ്റപ്പാണ് ട്രെയിലറില്‍ ശ്രദ്ധിക്കപ്പെട്ടുന്ന പ്രധാന കാര്യം. ഒപ്പം ദുല്‍ഖറിനെയും ഉണ്ണി മുകുന്ദനെയും നമിതയെയും കാണാം. രണ്ടുപേരും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നുവെന്നത് 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്നും മനസിലാക്കാം. ജൂലൈ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൊച്ചി, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. യുവതാരങ്ങളെക്കൂടാതെ ലെന, അനൂപ് മേനോന്‍, ജോയ്മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജിബാലാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ഒരു ലാല്‍ ജോസ് ചിത്രമെന്ന നിലയ്ക്ക് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്.

മുമ്പ് സൗഹൃദം പ്രമേയമാക്കി ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു. ആ ചിത്രം വലിയ വിജയമാവുകയും ചെയ്തിരുന്നു. ലാല്‍ ജോസ് ഒടുവില്‍ സംവിധാനം ചെയ്ത ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അടുത്തിടെയായി പലചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഉണ്ണി മുകുന്ദനും ഏറെനാളുകള്‍ക്ക് ശേഷം ലഭിയ്ക്കുന്ന മികച്ച ചിത്രമാണിത്.

<iframe width="560" height="315" src="//www.youtube.com/embed/mUCWhRnBb7s" frameborder="0" allowfullscreen></iframe>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X