വമ്പൻ ചിത്രങ്ങൾക്കൊപ്പം കട്ടയ്ക്ക് നിന്ന് വികൃതിയും! ഇത് വെറും വികൃതിയല്ല...
ഓണ റിലീസുകൾക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും ഒരു ആഘോഷക്കാലം എത്തുകയാണ്. ഈ ആഴ്ച മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. ചെറിയ വേഷങ്ങളിലൂടേയും കോമഡി കഥാപാത്രങ്ങളുടേയും സിനിമയിൽ എത്തി പിന്നീട് മോളിവുഡിന്റെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറിയ താരങ്ങളാണ് സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും. ഇരുവരും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് വികൃതി. ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബിഗ് ചിത്രങ്ങൾക്കൊപ്പമാണ് വികൃതിയും തിയേറ്ററുകളിൽ എത്തുന്നത്.

യഥാർഥത്ത സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസ്സാണ്. സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നത്.


Click it and Unblock the Notifications











