twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി വില്ലേജ് റോക്ക് സ്റ്റാര്‍സ്! 28 സിനിമകളെ പിന്തള്ളി യോഗ്യത

    By Prashant V R
    |

    ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി അസമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. റിമ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെലക്ഷനില്‍ ഉണ്ടായ മറ്റ് 28 സിനിമകളെ പിന്തളളിയാണ് ഇന്ത്യയുട ഓഫീഷ്യല്‍ എന്‍ട്രി ആയത്. ഒരു ഗിറ്റാറിസ് ആവാനുളള ആഗ്രഹവുമായി നടക്കുന്ന ധുനു എന്ന അസമീസ് പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് പറയുന്നത്.

    സര്‍ക്കാരിനു പിന്നാലെ രജനി ചിത്രവുമായി മുരുകദോസ്? ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണൂസര്‍ക്കാരിനു പിന്നാലെ രജനി ചിത്രവുമായി മുരുകദോസ്? ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണൂ

    ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ സ്വര്‍ണ കമലം നേടിയ സിനിമ കൂടിയായിരുന്നു വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇതിനകം പ്രദര്ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു എല്ലായിടത്തു നിന്നും നേടിയിരുന്നത്. ഭാനിത ദാസ്,മനബേന്ദ്ര ദാസ് തുടങ്ങിയ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

    village rockstars

    കഴിഞ്ഞ വര്ഷമായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും നേരത്തെ മികച്ച പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം മഹാനടി,ജയരാജിന്റെ ഭയാനകം തുടങ്ങിയ ചിത്രങ്ങളും ഓസ്‌കര്‍ എന്‍ട്രിക്കുളള സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കു പുറമെ റാസി,പദ്മാമവത്,ഹിച്ച്കി,ഒക്ടോബര്‍,ലവ് സോണിയ, ഗുലാബ്ജാം,പിഹു,കദ്വി ഹവ,ബയോസ്‌കോപ് വാല തുടങ്ങിയ ചിത്രങ്ങളും പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവസാനം നിമിഷം വില്ലേജ് റോക്ക്‌സ്റ്റാര്‍സിനെ തന്നെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞടുക്കുകയായിരുന്നു.

    അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌

    അന്ന് ജനക്കൂട്ടത്തെ കണ്ട് കണ്ണ് നിറഞ്ഞുപോയി! ശ്വാസം നിലച്ച പോലെയായിരുന്നു എനിക്ക്! സണ്ണി ലിയോണ്‍അന്ന് ജനക്കൂട്ടത്തെ കണ്ട് കണ്ണ് നിറഞ്ഞുപോയി! ശ്വാസം നിലച്ച പോലെയായിരുന്നു എനിക്ക്! സണ്ണി ലിയോണ്‍

    English summary
    village rockstars is india's official entry to oscar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X