»   » തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?

തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?

Posted By:
Subscribe to Filmibeat Malayalam

വമ്പന്‍ പ്രിറിലീസ് ഹൈപ്പുമായി തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായികനാക്കി സംവിധാനം ചെയ്ത വില്ലന്‍ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു.

ആദിക്ക് വെല്ലുവിളിയാകുന്നത് രജനികാന്ത് അല്ല മമ്മൂട്ടി! ജനുവരിയുടെ ആകര്‍ഷണം ഈ സിനിമകള്‍!

അന്ന് വേണ്ടെന്ന് വച്ചതെല്ലാം സൂപ്പർ ഹിറ്റുകളായി, അഭിനയിച്ചവര്‍ സൂപ്പര്‍ താരങ്ങളും! നഷ്ടം അജിത്തിനും

നിരവധി പ്രിറിലീസ് റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ഓപ്പണിംഗ് റെക്കോര്‍ഡിന് വമ്പന്‍ റിലീസായിരുന്നു ചിത്രത്തിനായി ഒരുക്കിയിരുന്നത്. ആദ്യ ദിനം 1300 പ്രദര്‍ശങ്ങള്‍ ചിത്രത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തേക്കുറിച്ച് പുറത്ത് വന്ന സമ്മിശ്ര പ്രതികരണങ്ങള്‍ ചിത്രത്തെ ബോക്‌സ് ഓഫീസില്‍ പിന്നോട്ടടിച്ചു.

റെക്കോര്‍ഡ് തുടക്കം

ചിത്രത്തേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണം ഉയര്‍ന്നെങ്കിലും കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 4.32 കോടി നേടിയ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡാണ് 4.91 കോടി വില്ലന്‍ തകര്‍ത്തത്.

പതറിപ്പോയ വാരാന്ത്യം

ആദ്യ ദിനം നേടിയ കളക്ഷന്‍ തുടര്‍ ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. രണ്ടാം ദിനം കളക്ഷന്‍ നേര്‍പകുതിയിലേക്ക് കൂപ്പുകുത്തി. എങ്കിലും വെള്ളി, ശനി, ഞായര്‍ ദിവസം കൊണ്ട് പത്ത് കോടി കളക്ഷന്‍ ചിത്രം പിന്നിട്ടു. വാരാന്ത്യം വില്ലന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 10.38 കോടിയാണ്.

തകര്‍ന്ന് പോയ വില്ലന്‍

മൂന്നാം ദിവസമായ ഞായറാഴ്ച വില്ലന്‍ നേടിയ കളക്ഷന്‍ പോലും പിന്നീടുള്ള നാല് ദിവസങ്ങളില്‍ നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. മൂന്നാം ദിവസം 2.66 കോടി നേടിയി ചിത്രം പിന്നീടുള്ള നാല് ദിവസം കൊണ്ട് നേടിയത് 1.93 കോടി മാത്രം. ഒരു ദിവസം 50 ലക്ഷം പോലും നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.

വാരാന്ത്യങ്ങളില്‍ കരുത്തനായി വില്ലന്‍

വീക്ക് ഡെയ്‌സില്‍ ബോക്‌സ് ഓഫീസില്‍ ദയനീയ പ്രകടനം നടത്തുന്ന വില്ലന്‍ വാരാന്ത്യങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട്. രണ്ടാം വാരാന്ത്യത്തില്‍ 1.66 കോടി നേടിയ ചിത്രം മൂന്നാം വാരാന്ത്യത്തില്‍ 1.10 കോടിയാണ് നേടിയത്. ഇതിനിടയിലുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ അതിദയനീയ പ്രകടനമായിരുന്നു ചിത്രത്തിന്റേത്.

രണ്ട് ആഴ്ചത്തെ കളക്ഷന്‍

വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ കൊണ്ട് 1.66 കോടി നേടിയ ചിത്രം പിന്നീടുള്ള നാല് ദിവസം കൊണ്ട് നേടിയത് കേവലം 75 ലക്ഷം മാത്രമാണ്. വില്ലന്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും രണ്ടാഴ്ചകൊണ്ട് നേടിയതാകട്ടെ 14.72 കോടിയും.

17 ദിവസത്തെ കളക്ഷന്‍

മൂന്നാമത്തെ വാരാന്ത്യത്തിലും വില്ലന്‍ ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷനാണ് നേടിയത്. മോഹന്‍ലാലിന്റെ ഇമോഷണല്‍ ത്രില്ലറായ ചിത്രം 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 15.82 കോടിയാണ്. വാരാന്ത്യങ്ങളില്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും കളക്ഷന്‍ പടിപിടിയായി താഴേക്ക് പോകുകയാണ്.

ഇമോഷണല്‍ ത്രില്ലര്‍

സസ്പെന്‍സ്, മാസ്സ് ത്രില്ലര്‍ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തിയ പ്രേക്ഷകര്‍ക്കായി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കി വച്ചത് ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. എന്നാല്‍ അത് തിയറ്ററില്‍ ചിത്രത്തിന് തിരിച്ചടിയായി. വില്ലനോട് പ്രതികാരം ചെയ്യുന്ന നായകന് പകരം പ്രതികാരത്തിന്റെ നിരര്‍ത്ഥകതയേക്കുറിച്ച് സംസാരിക്കുന്ന നായകനെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയിലും ചിത്രം വളരെ മോശമായി ചിത്രീകരിക്കപ്പെട്ടു.

വാഴ്ത്തിപ്പാടി ചലച്ചിത്ര പ്രവര്‍ത്തകര്‍

മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ കൈവിട്ടപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വില്ലനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകതായായി അവര്‍ ഉയര്‍ത്തിക്കാട്ടിയത്. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും വില്ലനെ കൈയടിച്ച് സ്വീകരിച്ചു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലെ സിനിമ എടുക്കണമെന്ന് വാശിപിടിക്കാനാവില്ലെന്നായിരുന്ന പല ചലച്ചിത്ര പ്രവര്‍ത്തകരുടേയും അഭിപ്രായം.

English summary
Villain 17 days Kerala box office collection is out. The movie collects 15.82 from Kerala itself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam