»   » റെക്കോര്‍ഡുകള്‍ക്കും ഏട്ടനും രക്ഷിക്കാനായില്ല, ഇത് വില്ലന്റെ വിധി! 25 ദിവസത്തെ കളക്ഷന്‍, ഞെട്ടില്ല!!

റെക്കോര്‍ഡുകള്‍ക്കും ഏട്ടനും രക്ഷിക്കാനായില്ല, ഇത് വില്ലന്റെ വിധി! 25 ദിവസത്തെ കളക്ഷന്‍, ഞെട്ടില്ല!!

Posted By:
Subscribe to Filmibeat Malayalam
വില്ലൻ പരാജയമോ? കളക്ഷൻ റിപ്പോർട്ട് പുറത്ത് | filmibeat Malayalam

ഏറെ പ്രതീക്ഷകളോടെ വന്‍ പ്രിറിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് വില്ലന്‍. റിലീസിന് മുമ്പേ ഒട്ടേറെ റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിച്ച ചിത്രം കൂടെയായിരുന്നു വില്ലന്‍.

അത്രത്തോളം കുബുദ്ധി തനിക്കില്ല, അത്രയ്ക്ക് സ്‌ട്രോംഗ് അല്ലെന്നും ജയസൂര്യ!

രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

1300ഓളം പ്രദര്‍ശനങ്ങള്‍ ഒരുക്കി തിയറ്ററിലെത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. 1100ല്‍ താഴെ പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ആദ്യ ദിവസം ലഭിച്ചത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് നേടുന്ന ചിത്രമായി വില്ലന്‍ മാറിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ വന്‍ ഇടിവാണുണ്ടായത്.

25 ദിവസം പിന്നിട്ടു

ഒക്ടോബര്‍ 27നായിരുന്നു റെക്കോര്‍ഡ് ഫാന്‍സ് ഷോകളും റെക്കോര്‍ഡ് ആദ്യ ദിന പ്രദര്‍ശനങ്ങളുമായി വില്ലന്‍ കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തിയത്. എട്ട് മണിക്കായിരുന്നു ആദ്യ ഫാന്‍സ് ഷോ ക്രമീകരിച്ചിരുന്നത്. ഇപ്പോഴിതാ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം 25 ദിവസം പിന്നിട്ടിരിക്കുകയാണ്.

10000 പ്രദര്‍ശനങ്ങള്‍

കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ 10000ല്‍ അധികം പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 1000 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചിത്രം കൂടെയാണ് വില്ലന്‍.

25 ദിവസത്തെ കളക്ഷന്‍

ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. തിയറ്ററുകളിലും പ്രദര്‍ശനങ്ങളിലും കാര്യമായ ഇടിവ് സംഭവിച്ചത് വില്ലന്റെ കളക്ഷനില്‍ പ്രതിഫലിക്കുന്നുണ്ട്. 25 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 16.35 കോടിയാണ്.

റെക്കോര്‍ഡ് തുടക്കം

ചിത്രത്തേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണം ഉയര്‍ന്നെങ്കിലും കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 4.32 കോടി നേടിയ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡാണ് 4.91 കോടി വില്ലന്‍ തകര്‍ത്തത്.

പതറിപ്പോയ വാരാന്ത്യം

ആദ്യ ദിനം നേടിയ കളക്ഷന്‍ തുടര്‍ ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. രണ്ടാം ദിനം കളക്ഷന്‍ നേര്‍പകുതിയിലേക്ക് കൂപ്പുകുത്തി. എങ്കിലും വെള്ളി, ശനി, ഞായര്‍ ദിവസം കൊണ്ട് പത്ത് കോടി കളക്ഷന്‍ ചിത്രം പിന്നിട്ടു. വാരാന്ത്യം വില്ലന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 10.38 കോടിയാണ്.

17 ദിവസത്തെ കളക്ഷന്‍

മൂന്നാമത്തെ വാരാന്ത്യത്തിലും വില്ലന്‍ ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷനാണ് നേടിയത്. മോഹന്‍ലാലിന്റെ ഇമോഷണല്‍ ത്രില്ലറായ ചിത്രം 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 15.82 കോടിയാണ്. വാരാന്ത്യങ്ങളില്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും കളക്ഷന്‍ പടിപിടിയായി താഴേക്ക് പോകുകയാണ്.

ഇമോഷണല്‍ ത്രില്ലര്‍

സസ്‌പെന്‍സ്, മാസ്സ് ത്രില്ലര്‍ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തിയ പ്രേക്ഷകര്‍ക്കായി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കി വച്ചത് ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. എന്നാല്‍ അത് തിയറ്ററില്‍ ചിത്രത്തിന് തിരിച്ചടിയായി. വില്ലനോട് പ്രതികാരം ചെയ്യുന്ന നായകന് പകരം പ്രതികാരത്തിന്റെ നിരര്‍ത്ഥകതയേക്കുറിച്ച് സംസാരിക്കുന്ന നായകനെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയിലും ചിത്രം വളരെ മോശമായി ചിത്രീകരിക്കപ്പെട്ടു.

English summary
Villain 25 days Kerala box office collection is out. The movie collects 16.35 from Kerala itself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X