വില്ലന്‍ അന്‍പതിന്റെ നിറവില്‍, ആഘോഷത്തിന് തിരി കൊളുത്തി അണിയറ പ്രവര്‍ത്തകര്‍!
ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത റിലീസ് മുമ്പേ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.
എന്നാല്‍ തിയറ്ററിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തെ ഡിഗ്രേഡ് ചെയ്യാന്‍ മനപ്പൂര്‍വ്വമായി നടത്തിയ ശ്രമങ്ങളും ചിത്രത്തിന് തിരിച്ചടിയായി. സിനിമ പ്രവര്‍ത്തകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രം പ്രധാന സെന്ററുകളില്‍ 50 ദിവസം പൂര്‍ത്തിയാക്കി.

50-ാം ദിനാഘോഷം
ഒക്ടോബര്‍ 27ന് തിയറ്ററിലെത്തിയ വില്ലന്‍ തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 50 ദിവസം പിന്നിട്ടതിന്റെ ആഘോഷം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയറ്ററില്‍ സംവിധയാകന്‍ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

വലിയ ആഘോഷം പിന്നാലെ
ചിത്രത്തിന്റെ വിജയ ആഘോഷത്തിന്റെ ചിത്രം ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയുണ്ടായി. വിപുലമായ ആഘോഷം ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഉള്‍പ്പെടുത്തി എറണാകുളത്ത് നടത്തുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

റെക്കോര്‍ഡുകള്‍
നിരവധി റെക്കോര്‍ഡുകളാണ് റിലീസിന് മുമ്പേ ചിത്രം സ്വന്തം പേരിലാക്കിയത്. തിയറ്ററിലെത്തിയതും റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഒരു മലയാള ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗും ആദ്യ ദിനം ഏറ്റവും അധികം പ്രദര്‍ശനങ്ങള്‍ എന്ന റെക്കോര്‍ഡും വില്ലന്‍ സ്വന്തം പേരിലാക്കി.

ഇമോഷണല്‍ ത്രില്ലര്‍
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു വില്ലന്‍. മോഹന്‍ലാലിന്റെ പ്രകടനം പ്രശംസ നേടി.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











