ഒരു വില്ലന്‍ പല കണക്ക്, ഫാന്‍ ഫൈറ്റ് രൂക്ഷം! ആദ്യ ദിനം ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയോ വില്ലന്‍?

By Jince K Benny

ഏറെ പ്രതീകഷകളോടെ തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. പ്രിറിലീസ് റെക്കോര്‍ഡുകള്‍ നിരവധി സ്വന്തമാക്കിയാണ് വില്ലന്‍ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തിയത്. ആദ്യ ദിന കളക്ഷനില്‍ വില്ലന്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വരുമ്പോള്‍ വിവാദങ്ങളും പിന്നാലെ എത്തുകയാണ്. വില്ലന്‍ ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ മറികടന്നതായി കണക്കുകള്‍ വരുമ്പോള്‍ അത് തെറ്റാണെന്ന് കാണിച്ചുകൊണ്ടുള്ള കണക്കുകളും പ്രത്യക്ഷപ്പെടുകയാണ്. ഫാന്‍ ഫൈറ്റിന്റെ മറ്റൊരു ഇരയാകുകയാണ് വില്ലന്‍.

ആദ്യം പുറത്ത് വന്ന കണക്ക്

ആദ്യം പുറത്ത് വന്ന കണക്ക്

ശനിയാഴ്ച ഉച്ചയോടെയാണ് വില്ലന്റെ ആദ്യ ദിന കളക്ഷന്‍ എന്ന രീതിയില്‍ ഒരു കണക്ക് ടീം കെബിഒ അപ്‌ഡേറ്റ്‌സ് എന്ന ട്വിറ്റര്‍ ഗ്രൂപ്പ് പുറത്ത് വിടുന്നത്. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3.74 കോടിയാണ് വില്ലന്റെ ആദ്യ ദിന കളക്ഷന്‍.

മുന്നില്‍ ദ ഗ്രേറ്റ് ഫാദര്‍

മുന്നില്‍ ദ ഗ്രേറ്റ് ഫാദര്‍

ആദ്യ ദിനം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായ ദ ഗ്രേറ്റ് ഫാദറിനെ വില്ലന്‍ പിന്നിലാക്കിയിട്ടില്ല എന്നാണ് അവരുടെ കണക്ക്. അത് മാത്രമല്ല ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം മോഹന്‍ലാലിന്റെ ഓണച്ചിത്രമായ വെളിപാടിന്റെ പുസ്തകത്തിനും പിന്നിലാണ് വില്ലന്റെ ആദ്യ ദിനം.

രണ്ടാമത്തെ കണക്ക്

രണ്ടാമത്തെ കണക്ക്

ടീം കെബിഒ അപ്‌ഡേറ്റ്‌സിന്റെ കണക്ക് പുറത്ത് വന്നതിന് പിന്നാലെ ഉച്ച കഴിഞ്ഞ് വില്ലന്റെ ഔദ്യോഗിക വൃത്തത്തോട് അടുത്ത് നില്‍ക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന കണക്ക് എന്ന് രീതിയില്‍ മനോരമ ഓണ്‍ലൈന്‍ ഒരു കണക്ക് പുറത്ത് വിട്ടു. അത് പ്രകാരം 4.91 കോടിയാണ് വില്ലന്റെ കണക്ക്.

ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കി

ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കി

മനോരമ പുറത്ത് വിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ദ ഗ്രേറ്റ് ഫാദറില്‍ നിന്നും വില്ലന്‍ സ്വന്തമാക്കി. മലയാള സിനിമകളുടെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിടുന്ന കേരള ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ്‌സ് എന്ന ട്വിറ്റര്‍ ഗ്രൂപ്പും പുറത്ത് വിട്ടത് ഇതേ കണക്ക് തന്നെയാണ്.

ആരാധകര്‍ തമ്മിലടി

ആരാധകര്‍ തമ്മിലടി

രണ്ട് കണക്കുകളും പുറത്ത് വന്നതോടെ മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരും ആരംഭിച്ചിരിക്കുകയാണ്. വില്ലന്റെ കളക്ഷന്‍ കുറച്ച് കാണിച്ചത് മമ്മൂട്ടി ആരാധകാരാണെന്ന് മോഹന്‍ലാല്‍ ഫാന്‍സും 4.91 കോടി തള്ളി കയറ്റിയ കണക്കാണെന്ന് മമ്മൂട്ടി ഫാന്‍സും പരസ്പരം ആരോപിക്കുന്നു.

താരങ്ങള്‍ പങ്കുവച്ചു

താരങ്ങള്‍ പങ്കുവച്ചു

വില്ലന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന ആദ്യ ദിന കളക്ഷന്‍ 4.91 കോടിയാണ്. വിശാല്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ 4.91 കോടി ആദ്യ ദിന കളകഷന്‍ എന്ന പോസ്റ്റുകള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിടുകയും ചെയ്തു.

ആരാണ് ടീം കെബിഒ അപ്‌ഡേറ്റ്‌സ്

ആരാണ് ടീം കെബിഒ അപ്‌ഡേറ്റ്‌സ്

ടീം കെബിഒ അപ്‌ഡേറ്റ് മമ്മൂട്ടി ചിത്രങ്ങളെ പ്രമോട്ട് ചെയ്യാന്‍ സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പാണെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഓണ്‍ലൈന്‍ പ്രമോട്ടേഴ്‌സിന്റെ പേര് എഴുതിക്കാണിക്കുമ്പോള്‍ ഈ ഗ്രൂപ്പിനെ അതില്‍ കാണാം എന്നും അവര്‍ പറയുന്നു.

കണക്കിലെ തര്‍ക്കം തുടങ്ങിയത്

കണക്കിലെ തര്‍ക്കം തുടങ്ങിയത്

ഓണച്ചിത്രങ്ങളായ പുള്ളിക്കാരന്‍ സ്റ്റാറാ, വെളിപാടിന്റെ പുസ്തകം എന്നിവയുടെ ബോക്‌സ് ഓഫീസ് കണക്കുകളുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ കുറച്ച് കാണിക്കുന്നു എന്നായിരുന്നു ആക്ഷേപം. കേരള ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ്‌സ് എന്ന ഗ്രൂപ്പിനെതിരെ മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരുന്നു.

മാസ് റിലീസ്

മാസ് റിലീസ്

കേരളത്തില്‍ മാത്രം 253 സ്‌ക്രീനുകളിലാണ് വില്ലന്‍ റിലീസ് ചെയ്തത്. ആദ്യ ദിനം 1300ഓളം പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചെങ്കിലും 1050 പ്രദര്‍ശനങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. 150ല്‍ അധികം ഫാന്‍സ് ഷോ കളിച്ചും വില്ലന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

വില്ലന്‍ മൂന്നാമത്

വില്ലന്‍ മൂന്നാമത്

കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് വില്ലന്‍. 6.27 കോടി നേടിയ ബാഹുബലി 2 ഒന്നാം സ്ഥാനത്തും 6.11 കോടി നേടിയ മെര്‍സല്‍ രണ്ടാം സ്ഥാനത്തുമാണ്. 4.31 കോടി നേടിയ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ നാലാം സ്ഥാനത്താണ്. 4.27 കോടിയുമായി കബാലിയാണ് അഞ്ചാമത്.

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും

മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് വില്ലന്‍. മഞ്ജുവാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വിശാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വില്ലന്റെ കളക്ഷന്‍ പങ്കുവച്ചുകൊണ്ടുള്ള വിശാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വില്ലന്റെ കളക്ഷന്‍ പങ്കുവച്ചുകൊണ്ടുള്ള അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X