വില്ലന്‍ നായകനായി... തര്‍ക്കിച്ചും തള്ളിയും അല്ല, മെര്‍സലിനെ പിന്നിലാക്കി വില്ലന്‍ ഞെട്ടിച്ചു..!
ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു വില്ലന്‍. മോഹന്‍ലാലിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രത്തേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നുള്ള വില്ലന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഗംഭീര സ്വീകരമാണ് വില്ലന് ലഭിച്ചത്. റിലീസിന് അഞ്ച് ദിവസം മുമ്പ് തന്നെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റ് പോകുകയും ചെയ്തിരുന്നു.

തുടക്കം മികച്ചതായി
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മോഹന്‍ലാല്‍ ചിത്രം വില്ലന് ലഭിച്ചത് മികച്ച തുടക്കമാണ്. 34 പ്രദര്‍ശനങ്ങളാണ് കൊച്ചിയിലെ വിവിധ മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.

ആദ്യ ദിന കളക്ഷന്‍
ഫോറം കേരള എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് നല്‍കുന്ന വിവരം അനുസരിച്ച് 11.34 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും വില്ലന്‍ നേടിയ കളക്ഷന്‍. ചിത്രത്തിന്റെ ശരാശരി പ്രേക്ഷക പ്രാതിനിധ്യം 96.57 ശതമാനമായിരുന്നു.

മെര്‍സലിനെ പിന്നിലാക്കി
ആദ്യ ദിന കളക്ഷനില്‍ വില്ലന്‍ വിജയ് ചിത്രം മെര്‍സലിനെ പിന്നിലാക്കി. 35 പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ലട്ടും മെര്‍സലിന് 9.94 ലക്ഷം രൂപമാത്രമാണ് കളക്ട് ചെയ്യാനായത്. ഫോറം കേരള തന്നെയാണ് ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെളിപാടിന്റെ പുസ്തകം മുന്നില്‍
മെര്‍സലിനെ പിന്നിലാക്കിയെങ്കിലും മോഹന്‍ലാലിന്റെ ഓണച്ചിത്രമായിരുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യ ദിന കളക്ഷനെ പിന്നിലാക്കാന്‍ വില്ലന് സാധിച്ചില്ല. 55 പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷന്‍ 14.51 ലക്ഷമായിരുന്നു.

രണ്ടാം ദിവസവും നേട്ടമാകും
ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാം ദിവസവും ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഷോകളെല്ലാം തന്നെ ബുക്ക് ചെയ്തുകഴിഞ്ഞിരുന്നു. അവധി ദിനമായതുകൊണ്ടും കളക്ഷന്‍ കാര്യമായി താഴേക്ക് പോകില്ല.

കേരള കളക്ഷന്‍
വില്ലന്റെ കേരള ഗ്രോസ് കളക്ഷന്‍ സിനിമയുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തില്‍ 4.91 കോടിയാണ്. അതേ സമയം ചിത്രം 3.74 കോടി മാത്രമാണ് ആദ്യ ദിനം കളക്ഷന്‍ നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications