»   » മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

Posted By:
Subscribe to Filmibeat Malayalam
വില്ലന്‍റെ ഒരാഴ്ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് | filmibeat Malayalam

മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നീടുകയാണ്. ഒക്ടോബര്‍ 27 നായിരുന്നു വില്ലന്‍ റിലീസ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ചിത്രം വിദേശത്തും റിലീസിനെത്തിച്ചിരുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന അത്രയും വിജയമാവാന്‍ വില്ലന് കഴിഞ്ഞിരുന്നില്ലെങ്കിലും സാമ്പത്തിക വിജയം നേടിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ മകന്റെ സിനിമ സൂപ്പറായിരിക്കുമെന്ന് പറയാനുണ്ടോ? ഇത് കണ്ടാല്‍ ആര്‍ക്കും മനസിലാവും!

മലയാള സിനിമയില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു വില്ലന്‍.
കേരളത്തില്‍ മാത്രം 253 സ്‌ക്രീനുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്നിരുന്ന പ്രതികരണം മോശമായിരുന്നെങ്കിലും ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴെക്കും മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്.

വില്ലന്റെ വിജയം

സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് റിവ്യൂ വന്നിരുന്നെങ്കിലും സാമ്പത്തികപരമായി നോക്കുമ്പോള്‍ വില്ലന്‍ സൂപ്പര്‍ ഹിറ്റാണ്. ഒക്ടോബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ വില്ലന്‍ ഒരാഴ്ച പിന്നീടുമ്പോഴേക്കും മികച്ച കളക്ഷന്‍ തന്നെയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

ആദ്യ ദിന കളക്ഷന്‍

ബിഗ് റിലീസായി തിയറ്ററുകള്‍ കീഴടക്കാനെത്തിയ വില്ലന്‍ ആദ്യ ദിനം 4.91 കോടിയായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. തുടക്കം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയിരുന്നത്.

വാരന്ത്യത്തിലെ കണക്ക്

തുടക്കം നന്നായിരുന്നെങ്കിലും രണ്ടാം ദിവസം മുതല്‍ പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ വില്ലന് കഴിഞ്ഞിരുന്നില്ല. വില്ലന്‍ റിലീസ് ചെയ്ത് ആദ്യത്തെ വാരന്ത്യത്തിലെ കണക്ക് കൂട്ടുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് 10 കോടിയായിരുന്നു മറികടന്നിരുന്നത്.

ആദ്യ ആഴ്ച

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയായിരിക്കുകയാണ്. എന്നാല്‍ നിലവില്‍ 12.7 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

റിലീസ് ദിനത്തില്‍ തന്നെ വില്ലന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും എത്തിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും നല്ലൊരു തുകയാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത് ഏഴ് ദിവസം പ്രദര്‍ശിപ്പിച്ചപ്പോഴെക്കും 46.72 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയിരിക്കുന്നത്.

വില്ലന്‍ യുഎഇയിലെ റിലീസ്

ഒക്ടോബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ വില്ലന്‍ ഇന്ന് മുതല്‍ യുഎഇ, യുസിസി എന്നിവിടങ്ങളില്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. 80 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യുഎയിലടക്കം ഏറ്റവുമധികം സെന്റകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് വില്ലന്‍.

English summary
Villain has completed 1 week of its run in Kerala and according to the trade reports, the Mohanlal starrer has fetched 12.7 Crores from its 7 days of run. There was a slight dip in the box office collections during the weekdays

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X