ഗ്രേറ്റ് ഫാദറിനെ കടത്തിവെട്ടും, വില്ലന്‍ ആദ്യ ദിവസത്തെ കലക്ഷന്‍ ആറ് കോടിയിലെത്തുമോ?
Recommended Video

വളരെ അധികം പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ വില്ലന്‍ തിയേറ്ററുകളിലെത്തിയത്. റിലീസിന് മുന്‍പേ തന്നെ പല റെക്കോഡുകളും വില്ലന്‍ തിരുത്തിയെഴുതി. ഇനി ഉറ്റുനോക്കുന്നത് ബോക്‌സോഫീസിലേക്കാണ്.
ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ വില്ലന്‍ ചരിത്ര നേട്ടം കൊയ്യുമോ..? ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് നേട്ടമായിരിയ്ക്കുമോ എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷ. സിനിമാ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ആറ് കോടി ചിത്രം ആദ്യ ദിവസം നേടിയേക്കും.

ഏറ്റവും വലിയ റിലീസ്
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണ് വില്ലന്‍. 253 തിയേറ്ററുകളിലായിട്ടാണ് വില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. ആദ്യ റെക്കോഡ് അവിടെ തീര്‍ത്തു.

ഷോകളുടെ എണ്ണം
സ്വാഭാവികമായും തിയേറ്ററുകളുടെ എണ്ണം കൂടുമ്പോള്‍ ഷോകളുടെ എണ്ണവും കൂടും. 1300 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചത്. ഇതുവരെ അതില്‍ ഭൂരിഭാഗവും ഹൗസ് ഫുള്‍ ആണ്

ഫാന്‍സ് ഷോ
ഫാന്‍സ് ഷോ കളുടെ കാര്യത്തിലും വില്ലന്‍ റെക്കോഡിട്ടു കഴിഞ്ഞു. കേരളത്തിലാകെ മൊത്തം 150 ഫാന്‍ ഷോകള്‍ ആദ്യ ദിവസം തന്നെ ഉണ്ട് എന്നാണ് അറിയുന്നത്. ഇതും ഒരു പുതിയ റെക്കോഡാണ്.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍
കൊച്ചി മള്‍ട്ടിപ്ലക്‌സിലും വില്ലന് ഗംഭീര സ്വീകരണാണ്. 33 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് കൊച്ചിയില്‍ ലഭിച്ചിരിയ്ക്കുന്നത്. വലിയൊരു കലക്ഷന്‍ ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പ്രതീക്ഷിക്കുന്നു.

ഗ്രേറ്റ് ഫാദറിനെ കടത്തി വെട്ടുമോ
200 തിയേറ്ററുകളിലായി റിലീസ് ചെയ്ത ഗ്രേറ്റ് ഫാദറാണ് ഇതുവരെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം. അത് വില്ലന്‍ തകര്‍ക്കും എന്നാണ് നിരീക്ഷണം. 253 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം ആറ് കോടിയെങ്കിലും കലക്ഷന്‍ നേടുമത്രെ.


Click it and Unblock the Notifications











