»   » മമ്മൂട്ടിയെ പിന്നിലാക്കി മോഹന്‍ലാലിന്റെ വില്ലന്‍ ആ നേട്ടം സ്വന്തമാക്കി! എന്താണ് ആ നേട്ടം അറിയാമോ?

മമ്മൂട്ടിയെ പിന്നിലാക്കി മോഹന്‍ലാലിന്റെ വില്ലന്‍ ആ നേട്ടം സ്വന്തമാക്കി! എന്താണ് ആ നേട്ടം അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

വലിയ പ്രതീക്ഷകളും കാത്തിരുപ്പുകളും നല്‍കിയായിരുന്നു മോഹന്‍ലാലിന്റെ വില്ലന്‍ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സിനിമയെ കുറിച്ച് രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചിരുന്നത്. പുലിമുരുകന് ശേഷം ബിഗ് റിലീസ് സിനിമയായിരുന്ന വില്ലന്‍ റിലീസ് ചെയ്ത് ഒരു മാസം ആയെങ്കിലും ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

തലവെട്ടിയാലും സാരമില്ല ദീപികയെ തോല്‍പ്പിക്കാന്‍ പറ്റില്ല! ബിക്കിനി ധരിച്ച് നടിയുടെ ഗ്ലാമര്‍ ഫോട്ടോസ്

സിനിമയുടെ റിലീസിന് മുമ്പ് കോടികള്‍ നേടി ചിത്രം റെക്കോര്‍ഡുകള്‍ നേടിയിരുന്നു. എന്നാല്‍ 25 ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം വെറും പതിനാറ് കോടി മാത്രമാണ് സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളു. എന്നിരുന്നാലും കേരളത്തിലെ എരിസ്‌പ്ലെക്‌സില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കാന്‍ വില്ലന് സാധിച്ചിരിക്കുകയാണ്.

എസ്ര


പൃഥ്വിരാജിന്റെ എസ്രയാണ് എരിസ്‌പ്ലെക്‌സില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഹൊറര്‍ സിനിമയായി നിര്‍മ്മിച്ച എസ്ര തിരുവനന്തപുരം എരിസ്‌പ്ലെക്‌സില്‍ നിന്നും 80 ലക്ഷമായിരുന്നു സ്വന്തമാക്കിയിരുന്നത്.

മുന്തിരിവള്ളികള്‍ തകര്‍ക്കുമ്പോള്‍


മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച കുടുംബചിത്രമാണ് മുന്തിരിവള്ളികള്‍ തകര്‍ക്കുമ്പോള്‍. എസ്രയ്ക്ക് പിന്നാലെ എരിയപ്ലെക്‌സില്‍ നിന്നും 63 ലക്ഷം നേടിയ മുന്തിരിവള്ളികള്‍ തകര്‍ക്കുമ്പോളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

രാമലീല

പ്രതിസന്ധികള്‍ക്കൊടുവില്‍ രാമലീല തിയറ്ററുകളിലേക്കെത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വിജയമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമലീല എരിയപ്ലെക്‌സില്‍ നിന്നും 60 ലക്ഷമായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്.

വില്ലന്‍


ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ വില്ലന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. എരിയപ്ലെക്‌സില്‍ നിന്നും ദിവസം നാല് ഷോ ആണ് വില്ലന് നടക്കുന്നത്. അതില്‍ നിന്നും നിലവില്‍ 55 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയുടെ ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ഗ്രേറ്റ് ഫാദര്‍. പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ ഗ്രേറ്റ് ഫാദര്‍ എരിയപ്ലെക്‌സില്‍ നിന്നും 54 ലക്ഷമാണ് നേടിയത്.

English summary
Villain Box Office: The Mohanlal Starrer Finds A Place In This Top 5 List!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam