twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തകര്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പുലിമുരുകന്റെ റെക്കോഡ് തകര്‍ത്തു, വില്ലന്‍ ശരിക്കും വില്ലനാകുമോ?

    By Aswini
    |

    Recommended Video

    പുലിമുരുകനൊക്കെ എന്ത്? അടുത്ത റെക്കോഡും വില്ലന് | filmibeat Malayalam

    നൂറ്റമ്പത് കോടിയ്ക്ക് മുകളില്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടി, മലയാളത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡ് കുറിച്ച് ഏറ്റവും ഉയരത്തില്‍ നില്‍ക്കുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മമ്മൂട്ടിയ്‌ക്കോ മറ്റ് യുവതാരങ്ങള്‍ക്കോ ആ റെക്കോഡിന്റെ അയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ ആ റെക്കോഡ് പൊളിച്ചെഴുതും എന്ന് അന്നേ ആരാധകര്‍ പറഞ്ഞിരുന്നു.

    മംമ്ത മോഹന്‍ദാസിനും ജയറാമിനെ വേണ്ട, സലിം കുമാര്‍ ചിത്രത്തില്‍ ഇനി നായിക ആര്?മംമ്ത മോഹന്‍ദാസിനും ജയറാമിനെ വേണ്ട, സലിം കുമാര്‍ ചിത്രത്തില്‍ ഇനി നായിക ആര്?

    ഏറെ കുറെ അത് സംഭവിച്ചു കഴിഞ്ഞു. പുലിമുരുകന്റെ ചരിത്ര റെക്കോഡുകള്‍ തിരുത്തിയെഴുതാന്‍ വില്ലന്‍ എത്തിക്കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വില്ലന്‍ ഇതിനോടകം പുലിമുരുകന്റെ ഒരു റെക്കോഡ് തിരുത്തിയെഴുതി. ഏതാണെന്നും എന്താണെന്നും എങ്ങനെയാണെന്നും നോക്കാം.. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

    കൊലക്കുറ്റം ചെയ്താലും മകനെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു,പിന്നെ എന്തുകൊണ്ട് ദിലീപിനെ പോയികണ്ടില്ല?കൊലക്കുറ്റം ചെയ്താലും മകനെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു,പിന്നെ എന്തുകൊണ്ട് ദിലീപിനെ പോയികണ്ടില്ല?

    ഓവര്‍സീസ് റൈറ്റ്

    ഓവര്‍സീസ് റൈറ്റ്

    മലയാളത്തില്‍ പുതിയൊരു റെക്കോഡ് നേട്ടം കൊയ്തിരിയ്ക്കുകയാണ് വില്ലന്‍. ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് വിറ്റുപോയിരിയ്ക്കുന്നത് 2.50 കോടി രൂപയ്ക്കാണ്. ഇതോടെ ലാലിന്‍രെ പുലിമുരുകന്‍ റെക്കോഡ് തകര്‍ന്നു. 1.75 കോടി രൂപയായിരുന്നു. മുരുകന്റെ ഓപര്‍സീസ് റൈറ്റ്.

    പ്രി- റിലീസ് നേട്ടം

    പ്രി- റിലീസ് നേട്ടം

    ഏകദേശം മുപ്പത് കോടി ബജറ്റിലൊരുങ്ങിയ വില്ലന്‍ പ്രി- റിലീസിലൂടെ തന്നെ 13 കോടി നേടി എന്നാണ് അറിയാന്‍ കഴിയുന്നത്. ഏഴ് കോടി രൂപയ്ക്കാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്. ഹിന്ദി ഡബ്ബിങ് അവകാശത്തിലൂടെ വന്നത് മൂന്ന് കോടിയാണ്. മ്യൂസിക് റൈറ്റ്‌സ് 50 ലക്ഷവും ഓവര്‍ സീസ് 2.50 കൂട്ടുമ്പോള്‍ പതിമൂന്ന് കോടി!

    വില്ലന്‍ എന്ന ചിത്രം

    വില്ലന്‍ എന്ന ചിത്രം

    ബി ഉണ്ണികൃഷ്ണന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന വില്ലന്‍ ഒരു സ്‌റ്റൈലിഷ് ത്രില്ലറാണ്. ലാലിനൊപ്പം വിശാല്‍, ശ്രീകാന്ത്, ഹന്‍സിക, മഞ്ജു വാര്യര്‍, രാശി ഖന്ന, സിദ്ദിഖ് രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു

    27 ന് റിലീസ്

    27 ന് റിലീസ്

    ഒക്ടോബര്‍ 27ന് വില്ലന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കേരളത്തില്‍ 250 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ വിതരണാവകാശം മാക്‌സ ലാബായ്ക്കാണ്. ആദ്യ ഷോ എട്ട് മണിക്ക് ആരംഭിക്കും. റെഗുലര്‍ ഷോകള്‍ കൂടാതെ 100ല്‍ അധികം ഫാന്‍സ് ഷോകളും ചിത്രത്തിന് വേണ്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

    പുലിമുരുകനെ കടത്തി വെട്ടുമോ

    പുലിമുരുകനെ കടത്തി വെട്ടുമോ

    മുന്നൂറിലധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത് പുലിമുരുകന്‍ ആദ്യ ദിനം 900 ല്‍ അധികം പ്രദര്‍ശനങ്ങളുണ്ടായിരുന്നു. നാല് കോടിയിലധികമായിരുന്നു ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിത്. വില്ലന്റെ ലഭ്യമായ റിലീസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ചിത്രത്തിന് സാധിക്കില്ല.

    ആക്ഷന്‍ തന്നെ പ്രധാനം

    ആക്ഷന്‍ തന്നെ പ്രധാനം

    വില്ലന്റെ പ്രധാന ആകര്‍ഷണം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. അഞ്ച് സംഘടന സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, ജി, റാം ലക്ഷ്മണ്‍, രവി വര്‍മ്മ എന്നിവരാണവര്‍.

    English summary
    Villain Breaks The Record Of Pulimurugan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X