»   » റിലീസിന് മുമ്പേ 'വില്ലന്‍' പുതിയ റെക്കോര്‍ഡിലേക്ക്!!! ഹിന്ദി മൊഴിമാറ്റ പതിപ്പിന് റെക്കോര്‍ഡ് തുക???

റിലീസിന് മുമ്പേ 'വില്ലന്‍' പുതിയ റെക്കോര്‍ഡിലേക്ക്!!! ഹിന്ദി മൊഴിമാറ്റ പതിപ്പിന് റെക്കോര്‍ഡ് തുക???

By: Karthi
Subscribe to Filmibeat Malayalam

കലാമൂല്യമുള്ള മികവുറ്റ സിനിമകളാല്‍ ഇന്ത്യന്‍ സിനിമ ലോകത്ത് എന്നും വ്യക്തമായ ഒരു ഇടമുള്ള ഇന്‍ഡസ്ട്രിയാണ് മലയാളം. ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഈ മികവ് മലയാളത്തിന് അന്യമായിരുന്നു. എന്നാല്‍ അവിടെയും മലയാളം മറ്റ് ഭാഷ സിനിമകള്‍ക്ക് ഒപ്പമെത്തുകയായിരുന്നു പുലിമുരുകന്‍ എന്ന് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ. 

വില്ലനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത് ഈ ചാനല്‍??? പുലിമുരുകനെ മറികടന്ന് വില്ലന്‍?

പുലിമുരുകന് ശേഷം മലയാളത്തില്‍ ഏറ്റവും അധികം ആവര്‍ത്തിച്ച് കേട്ട വാക്കാണ് റെക്കോര്‍ഡ്. ഇപ്പോഴിതാ റിലീസിന് മുമ്പ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്‍. സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങളില്‍ റെക്കോര്‍ഡിട്ട ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് വിറ്റ് പോയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.

വില്ലന്‍ നാല് ഭാഷകളില്‍

മലയാളത്തില്‍ ഒരുങ്ങുന്ന വില്ലന്‍ മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിത് ചിത്രം ഹിന്ദിയിലും മൊഴിമാറ്റി എത്തുകയാണ്. എന്നാല്‍ മറ്റ് ഭാഷകള്‍ക്കൊപ്പം ഒരേ സമയം റിലീസ് ചെയ്യുമോ എന്ന് കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റെക്കോര്‍ഡ് തുകയ്ക്ക്

വില്ലന്റെ ഹിന്ദി മൊഴിമാറ്റ പകര്‍പ്പിന്റെ അവകാശം റെക്കോര്‍ തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ഒരു കോടി രൂപയ്ക്ക് മുകളിലാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു അപ്രതീക്ഷിത തുകയാണ്.

ഓഡിയോ അവകാശത്തിലും റെക്കോര്‍ഡ്

ഒരു മലയാള സിനിമയുടെ ഓഡിയോ അവകാശത്തിന് പരമാവധി ലഭിക്കുന്ന തുക 10 മുതല്‍ 15 ലക്ഷം വരെയാണ്. എന്നാല്‍ ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ജംഗ്ലി മ്യൂസിക്ക് 50 ലക്ഷം രൂപയ്ക്കാണ് വില്ലന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സാറ്റലൈറ്റിലും റെക്കോര്‍ഡ്

മലയാള സിനിമയില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സാറ്റലൈറ്റ് അവകാശം വിറ്റ് പോയ സിനിമ പുലിമുരുകനാണ്. അതിലും ഉയര്‍ന്ന തുകയ്ക്കാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ദൃശ്യമികവിലും റെക്കോര്‍ഡ്

റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചുകൊണ്ടായിരുന്നു വില്ലന്‍ ചിത്രീകരണം തുടങ്ങിയത് തന്നെ. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലന്‍. 8കെയില്‍ ചിത്രീകരിച്ച് സിനിമ 4കെ യിലോ, 2കെ യിലോ പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്ലാരിറ്റി നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത.

മൂന്ന് ഭാഷയിലെ താരങ്ങള്‍

വില്ലനിലൂടെ തെലുങ്ക്, തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങള്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. തമിഴില്‍ നിന്ന് വിശാലും ഹന്‍സിക മോട്ട്‌വാനിയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയും വില്ലനിലെ വില്ലന്മാരായി എത്തുന്നു. മോഹന്‍ലാലിന്റെ നായികയകുന്നത് മഞ്ജുവാര്യരാണ്.

രണ്ട് ഗെറ്റപ്പുകളില്‍ വില്ലനും നായകനും

ചിത്രത്തിലെ പ്രധാന വില്ലനായ വിശാലും നായകനായ മോഹന്‍ലാലും രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും ഷേവ് ചെയ്ത താടിയും കട്ടി മീശയുമുള്ള ലുക്കിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിശാലിന്റെ രണ്ടാമത്തെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

ഡോക്ടറും പോലീസും

സര്‍വ്വീസില്‍ നിന്ന് വിരമിച്ച് മാത്യും മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ശക്തിവേല്‍ പളനിസ്വാമി എന്ന ഡോക്ടറുടെ വേഷമാണ് വിശാലിന് ചിത്രത്തില്‍. വിശാലിന്റെ ജോഡിയായിട്ടാണ് ഹന്‍സിക എത്തുക.

Mohanlal is the king of Acting?Then Mammootty?

അണിയറയിലെ പ്രമുഖര്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ വീണ്ടുമെത്തുകയാണ് വില്ലനിലൂടെ, ഒപ്പം സ്റ്റണ്ട് സില്‍വയും. ഇരുവരും ചേര്‍ന്നാണ് സംഘട്ടനമൊരുക്കുന്നത്. 'ഒപ്പ'ത്തിലൂടെ ശ്രദ്ധേയരായ ഫോര്‍ മ്യൂസിക്‌സ് ആണ് സംഗീതം. ലിംഗ, ബജ്‌റംഗി ഭായ്ജാന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

English summary
Villain broke record in Hindi dubbing rights. It values more than one crore. Its a very huge amount for a Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam