»   » പടപ്പുറപ്പാടിന് വില്ലന്‍ ഒരുങ്ങുന്നു!!! റെക്കോര്‍ഡുകളെല്ലാം ഏട്ടന്‍ സ്വന്തം പേരിലാക്കും... ദാ ഇങ്ങനെ

പടപ്പുറപ്പാടിന് വില്ലന്‍ ഒരുങ്ങുന്നു!!! റെക്കോര്‍ഡുകളെല്ലാം ഏട്ടന്‍ സ്വന്തം പേരിലാക്കും... ദാ ഇങ്ങനെ

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രം തിരുത്തിയ പുലിമുരുകന് ശേഷം ചിത്രങ്ങള്‍ തിരഞ്ഞെടക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ ഓരോ ചിത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രം. 

മുളകിന് മുകളില്‍ കിടന്ന് ആരാധകരോട് സണ്ണി ലിയോണ്‍, 'വെജിറ്റേറിയന്‍ കഴിക്കു...' എന്തിനെന്നല്ലേ???

'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'!!! ഒടുവില്‍... ചാര്‍മിള ചെയ്തത്...

റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിലും അത് തിരുത്തുന്നതിലും ഒരു മത്സര ബുദ്ധി ഇപ്പോള്‍ മലയാളം സിനിമയില്‍ പ്രകടമാണ്. പുലിമുരുകന് പിന്നാലെയെത്തിയ ഗ്രേറ്റ് ഫാദറും ബാഹുബലിയും പുലിമുരുകന്റെ പല റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. അവയെല്ലാം തിരിച്ച് പിടിക്കാനാണ് വില്ലന്‍ ലക്ഷ്യം വയ്ക്കുന്നത്.

കളക്ഷന്‍ റെക്കോര്‍ഡ്

കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്ക് പിറകെയാണ് ഇപ്പോള്‍ മലയാള സിനിമ. പുലിമുരുകനില്‍ തുടങ്ങിയ പടയോട്ടം ദ ഗ്രേറ്റ് ഫാദറും കടന്ന് ഇപ്പോള്‍ ബാഹുബലിയില്‍ എത്തി നില്‍ക്കുകയാണ്. റെക്കോര്‍ഡ് തിരിച്ച് പിടിക്കാന്‍ രണ്ട് കല്പിച്ച് ഇറങ്ങുകയാണ് വില്ലന്‍. ആദ്യ ദിന കളക്ഷനും നൂറ് കോടിയുമാണ് ചിത്രത്തിന്റെ ലക്ഷ്യം.

ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളിലേക്ക്

ബാഹുബലിയേക്കാളധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ വില്ലന്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് വില്ലന്റെ അണിയറ പ്രവര്‍ത്തകര്‍. പരമാവധി സ്‌ക്രീനുകളില്‍ ചിത്രം എത്തിക്കുന്നതോടെ ആദ്യ ദിന കളക്ഷനില്‍ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ചിത്രത്തിന് സാധിക്കും.

ജൂലൈ 21ന്

രണ്ട് ഷെഡ്യൂളുകളിലായി സിനിമയുടെ 90 ശതമാനവും പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ചുരുങ്ങിയ ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.

കേരളത്തിനും പുറത്തും റിലീസ്

കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലും പരമാവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാസി ഖന്ന എന്നിവരുടെ സാന്നിദ്ധ്യം ചിത്രത്തിന് കേരളത്തിന് പുറത്തും വ്യക്തമായ മാര്‍ക്ക് നേടിത്തരും.

ലക്ഷ്യം നൂറ് കോടി

മലയാളത്തില്‍ നിന്നുള്ള അടുത്ത നൂറ് കോടി ചിത്രം എന്ന സ്ഥാനമാണ് വില്ലന്‍ ലക്ഷ്യം വയ്ക്കുന്നത്. കണക്കുകള്‍ സത്യമായാല്‍ ആ സംഖ്യ വില്ലന് ഒരു പ്രതിബന്ധമല്ല. നാല്പത് കോടി മുടക്കി മികച്ച സാങ്കേതിക തികവിലാണ് ചിത്രം ഒരുക്കുന്നത്.

ബി ഉണ്ണികൃഷ്ണനൊപ്പം

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ഇവയില്‍ മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയം നേടിയ ചിത്രങ്ങളായിരുന്നു. അവയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമാകുമെന്നാണ് വില്ലനേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍.

ക്രൈം ത്രില്ലര്‍

മോഹന്‍ലാല്‍ റിട്ടയേഡ് പോലീസ് ഓഫീസര്‍ മാത്യു മാഞ്ഞൂരാനാകുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. വന്‍ സാങ്കേതിക തികവിലൊരുങ്ങുന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് ചെയ്യുന്നത് പോളണ്ടില്‍ നിന്നുള്ള ഹോളിവുഡ് ടീമാണ്. പീറ്റര്‍ ഹെയിനും സ്റ്റണ്ട് ശിവയുമാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

നായികയായി മഞ്ജുവാര്യര്‍

എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ് വില്ലനിലൂടെ. വില്ലന്‍ പിന്നാലെ എത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങളായ ഒടിയന്‍, മഹാഭാരതം എന്നീ ചിത്രങ്ങളിലും മഞ്ജു തന്നെയാണ് നായിക.

English summary
Villain is eyeing for the biggest ever release in Kerala. Currently, SS Rajamouli’s Baahubali 2: The Conclusion is at the top with most number of screens followed by Mohanlal’s Pulimurugan. If sources are to be believed, Villain will have a wider release than the aforementioned movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam