എല്ലാം ഒരുക്കി വച്ചിട്ടും വില്ലന് കാലിടറി... റെക്കോര്‍ഡ് മോഹിച്ചെത്തിയ വില്ലന്റെ ആദ്യ ദിന കളക്ഷന്‍!

By Jince K Benny

പുലിമുരുകന് ശേഷം ഏറെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ച് തിയറ്ററിലേക്ക് എത്തിയ സിനിമയായിരുന്നു വില്ലന്‍. പ്രിറിലീസ് ബിസിനസിലും മറ്റും ഒട്ടനവധി റെക്കോര്‍ഡുകളും വില്ലന്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതെല്ലാം വില്ലനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

പുലിമുരകന് പിന്നാലെ മലയാളത്തില്‍ മറ്റൊരു ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള തയാറെടുപ്പുമായാണ് വില്ലന്‍ തിയറ്ററിലേക്ക് എത്തിയത്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത റിലീസും പ്രദര്‍ശനങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വന്നു.

പ്രതീക്ഷയോടെ തിയറ്ററിലേക്ക്

പ്രതീക്ഷയോടെ തിയറ്ററിലേക്ക്

കേരളത്തില്‍ ആദ്യ ദിന കളക്ഷനില്‍ പുതിയ ചരിത്രമെഴുതുക എന്ന ഉദ്ദേശത്തോടെ തിയറ്ററിലേക്ക് എത്തിയ ചിത്രമായിരുന്നു വില്ലന്‍. 150ല്‍ അധികം ഫാന്‍സ് ഷോകളടക്കം 1300ഓളം പ്രദര്‍ശനങ്ങള്‍ ചിത്രത്തിനായി ഒരുക്കിയിരുന്നു.

അടി പതറിയ ആദ്യ ദിനം

അടി പതറിയ ആദ്യ ദിനം

പ്രതീക്ഷകളും കണക്കുകളും തെറ്റിക്കുന്നതായിരുന്നു വില്ലന്റെ ആദ്യ ദിനം. എട്ട് മണിക്ക് ആരംഭിച്ച ആദ്യ ഷോ തന്നെ പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിച്ചു. ഇത് പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും പ്രേക്ഷക പ്രാതിനിധ്യത്തിലും കുറവുണ്ടാകാന്‍ കാരണമായി.

റെക്കോര്‍ഡില്ല

റെക്കോര്‍ഡില്ല

അഞ്ച് കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ വില്ലന്‍ ഉറപ്പിച്ചിരുന്നു. ഗ്രേറ്റ് ഫാദറിനും മുകളില്‍ കളക്ഷന്‍ നേടി ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമാകാനും വില്ലന് സാധിച്ചില്ല. 3.74 കോടിയാണ് വില്ലന് ആദ്യ ദിനം കേരളത്തില്‍ നിന്നും നേടാന്‍ സാധിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും കുറവ്

പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും കുറവ്

ആദ്യ ദിനം 1370 പ്രദര്‍ശനങ്ങള്‍ നടത്തിയ ബാഹുബലിക്ക് പിന്നില്‍ 1300 പ്രദര്‍ശനങ്ങളായിരുന്നു വില്ലന് വേണ്ടി ഒരുക്കിയിരുന്നത്. എന്നാല്‍ 1020ന് മുകളില്‍ പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മലയാള ചിത്രങ്ങളില്‍ മുന്നിലാണെങ്കിലും കേരളത്തില്‍ അഞ്ചാം സ്ഥാനത്താണ് വില്ലന്‍.

വെളിപാടിന്റെ പുസ്‌കത്തിനും പിന്നിലും

വെളിപാടിന്റെ പുസ്‌കത്തിനും പിന്നിലും

ആയിരത്തില്‍ താഴെ മാത്രം പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന വെളിപാടിന്റെ പുസ്തകത്തിലും താഴെയായിരുന്നു വില്ലന് ലഭിച്ച ആദ്യ ദിന കളക്ഷന്‍. വെളിപാടിന്റെ പുസ്തകം ആദ്യ ദിനം 3.77 കോടി രൂപ കളക്ഷന്‍ ലഭിച്ചിരുന്നു. പ്രി റിലീസ് ഹൈപ്പ് ഏറെ ലഭിച്ചിട്ടും അത് മുതലാക്കാന്‍ വില്ലന് സാധിച്ചില്ല.

കഥ വില്ലനായി

കഥ വില്ലനായി

വില്ലനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ ആരാധകര്‍ ഏറെ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും സിനിമയ്ക്ക് വില്ലനായത് കഥയും വലിച്ച് നീട്ടിയ തിരക്കഥയുമാണെന്നാണ് പ്രേക്ഷക പക്ഷം. ഹിറ്റ് സിനിമയ്ക്കുള്ള കഥതന്തു ഉണ്ടാരുന്നിട്ടും സംവിധായകന്റെ ഫിലോസഫി തിരുകിയ ഇമോഷ്ണല്‍ സമീപനമാണ് ചിത്രത്തിന് തിരിച്ചടിയായത്.

ബി ഉണ്ണികൃഷ്ണന്റെ നാലാമങ്കം

ബി ഉണ്ണികൃഷ്ണന്റെ നാലാമങ്കം

മാടമ്പി എന്ന ചിത്രത്തില്‍ തുടങ്ങിയ മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമായിരുന്നു വില്ലന്‍. ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ഇവയില്‍ മാടമ്പിയും ഗ്രാന്‍ഡ്മാസ്റ്ററും ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു.

വന്‍ താരനിര

വന്‍ താരനിര

മോഹന്‍ലാല്‍ നായകാനായി എത്തിയ വില്ലനില്‍ വന്‍താര നിര തന്നെ അണിനിരന്നിരുന്നു. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. വിശാല്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ തമിഴ് താരം ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X